
കോഴിക്കോട് : റവന്യൂ എസ്റ്റാബ്ളിഷ്മെൻ്റിൽ നടന്ന വിവാദ നിയമന ക്രമക്കേടിൽ കുറ്റക്കാരായവരെ തൽ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ.പ്രദീപൻ ആവശ്യപ്പെട്ടു. ക്ളാർക്ക് – ടൈപ്പിസ്റ്റ് തസ്തികയിൽ നിയമിക്കപ്പെട്ട ശേഷം നിലവിൽ തസ്തികമാറ്റം വഴി ക്ളർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രൊബേഷൻ തടഞ്ഞുവെച്ച നടപടി സർക്കാർ പുന:പരിശോധിക്കണമെന്നും ക്ളാർക്ക് – ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പുതുതായി നിയമിക്കപ്പെട്ട
ജീവനക്കാരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ
ആവശ്യപ്പെട്ടു.




