KERALAPolitics

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ജോസഫ് അലക്സ് മത്സരിക്കുന്നു, പത്രിക സമർപ്പിച്ചു

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലം UDF
ചെയർമാൻ ജോസഫ് അലക്സ് ഈ വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ, കൊച്ചിൻ കോർപ്പറേഷൻ ജനറൽ സീറ്റായ പാലാരിവട്ടം 33-ാം ഡിവിഷനിൽ സ്ഥാനാർത്ഥി ആയി മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
സ്വന്തം ഡിവിഷനായ പാലാരിവട്ടം ജനറൽ സീറ്റായിട്ടും അവിടെ തനിക്ക് അർഹതപ്പെട്ട സീറ്റ് നൽകാതെ അവിടെ 3 വട്ടം കൗൺസിലറായ വനിതക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ജോസഫ് അലക്സ് മത്സരിക്കുന്നത്.

more news:ഗർഭാശയ രോഗനിർണയ ക്യാംപ് സംഘടിപ്പിച്ചു

പാർട്ടിയിൽ KSU കാലം മുതൽ പ്രവർത്തിച്ച് യൂത്ത് കോൺഗ്രസ്സിലൂടെ വളർന്ന് UDF ൻ്റെ തൃക്കാക്കര നിയോജക മണ്ഡലം ചെയർമാനായ ജോസഫ് അലക്സ്, PT തോമസിൻ്റെ വേർപാടിന് ശേഷമുളള അടുത്ത ഇലക്ഷൻ വരെ ഉണ്ടായ 6 മാസ കാലയളവിൽ തൃക്കാക്കര മണ്ഡലത്തിൽ PT യുടെ അഭാവം അറിയാതെ ആ മണ്ഡലം കാത്ത് സൂക്ഷിച്ച പ്രവർത്തനം കാഴ്ച്ച
വച്ചിരുന്നു എന്നത് പൊതു അഭിപ്രായമാണ്. തനിക്ക് ലഭിക്കേണ്ട നീതി പാർട്ടിയിൽ നിന്നും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് മൽസരിക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close