
തിരുവനന്തപുരം:വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (ISRO VSSC) അപ്രന്റീസ് തസ്തികകളിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും ഡിപ്ലോമയും ഉള്ളവർക്ക് ഈ മാസം 29ന് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.ഗ്രാജുവേറ്റ്, ടെക്നീഷ്യൻ വിഭാഗത്തിലായി അകെ 90 ഒഴിവുകളാണ് ഉള്ളത്.
ഗ്രാജുവേറ്റ് അപ്രന്റിസിന് പ്രതിമാസം 9000 രൂപയും,ടെക്നീഷ്യൻ അപ്രന്റിസിഗ് പ്രതിമാസം 8000 രൂപയുമാണ് ലഭിക്കുക.
യോഗ്യത
. ഗ്രാജുവേറ്റ് അപ്രന്റിസ് (ജനറൽ സ്ട്രീം): അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കിൽ കുറയാത്ത/6.32 CGPA യോടെ ബാച്ചിലേഴ്സ് ബിരുദം.
. ടെക്നീഷ്യൻ അപ്രന്റിസ് (കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ): സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്ന് കൊമേഴ്സ്യൽ പ്രാക്ടീസിൽ ഒന്നാം ക്ലാസോടെ ഡിപ്ലോമ പാസായിരിക്കണം.
more news:പോളിങ് ബൂത്തുകള്‍ സജ്ജം; രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
. 2021 ഏപ്രിലിന് മുമ്പ് ബിരുദം/ഡിപ്ലോമ നേടിയ, അവസാന വർഷ പരീക്ഷ എഴുതുന്ന, ഫലം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
അഭിമുഖം നടക്കുന്ന സ്ഥലം
വി എസ് എസ് സി ഗസ്റ്റ് ഹൗസ്, എ ടി എഫ് ഏരിയ, വേളി, വേളി പള്ളിക്ക് സമീപം, തിരുവനന്തപുരം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക https://www.vssc.gov.in/assets/img/PDF/Recruitment/Notification_for_Walk_interview.pdf




