KERALAPolitics

തെരെഞ്ഞെടുപ്പ് ഫലം വേഗത്തിൽ അറിയാൻ വെബ്സൈറ്റുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൃത്യവും സമഗ്രവുമായി അറിയാൻ വെബ്‌സൈറ്റുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്‌സൈറ്റിൽ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം.

https://trend.sec.kerala.gov.in,
https://lbtrend.kerala.gov.in,
https://trend.kerala.nic.in എന്നീ വെബ്‌സൈറ്റുകളിൽ തെരെഞ്ഞെടുപ്പ് ഫലം ലഭ്യമാകും.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്ന വിധം സൈറ്റിൽ ലഭ്യമാകും. ഓരോ ബൂത്തിലെയും സ്ഥാനാർഥികളുടെ വോട്ടു നില കൃത്യമായി സൈറ്റിൽ അപ്ലോഡ് ചെയ്യും. ഓരോ തദ്ദേശസ്ഥാപനത്തിലെയും ലീഡ് നില വാർഡ് അടിസ്ഥാനത്തിൽ മനസ്സിലാക്കാം.

more news:വോട്ടുപെട്ടികൾ ഭദ്രം : വോട്ടെണ്ണൽ ശനിയാഴ്ച്ച രാവിലെ എട്ടു മുതൽ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കുകയാണ്. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.
നാളെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫല സൂചനകൾ എട്ടരയോടെ അറിയാൻ കഴിയും. ഉച്ചയോടെ മുഴുവൻ ഫലവും അറിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close