തിരുവനന്തപുരം: അറബി പണ്ഡിതനും സാഹിത്യകാരനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനുമായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ഇമ്പിച്ചിക്കോയ ഐദ്റൂസി അൽ അസ്ഹരി തങ്ങളുടെ പുസ്തകമായ ‘താരീഖു ന്നഹ്‌വി വ തത്വവുറുഹു’ മുഖ്യമന്ത്രി പിണറായി വിജയന് നൽകി പ്രകാശിപ്പിച്ചു. അസ്‌ഹരി തങ്ങളുടെ കുടുംബാംഗങ്ങളായ സയ്യിദ് ഹുസൈൻ കോയ ഐദ്റൂസി തങ്ങൾ, സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ, സയ്യിദ് മുസ്തഫ ഐദ്റൂസി തങ്ങൾ, Dr. സയ്യിദ് കാസിം ഐദ്റൂസി തങ്ങൾ എന്നിവർ ചേർന്നാണ് കൈമാറിയത്.
more news : സെക്യൂരിറ്റിക്കാരന്റെ മുക്കാൽ ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ
അറബി ഭാഷയുടെ വ്യാകരണം വിപുലമായി ചർച്ച ചെയ്യുന്ന പുസ്തകമാണ് താരീഖു ന്നഹ്‌വി വ തത്വവുറുഹു. ഈജിപ്തിലെ ലൈബ്രറികളിൽ ഉൾപ്പെടെ വിവരങ്ങൾ തേടി വിപുലമായ പഠനം നടത്തിയശേഷമായിരുന്നു രചന. ‘അൽ അറബ് വൽ അറബിയ’ എന്ന പുസ്തകവും മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. നിലവിൽ ജെഎൻയുവിലും കലിക്കറ്റ് സർവകലാശാലയിലെയും സിലബസിൽ പഠിപ്പിക്കുന്ന ഇൗ പുസ്തകമായിരുന്നു ആദ്യം രചിച്ചത്. തുടർന്ന് വ്യാകരണത്തെക്കുറിച്ച് ഗഹനമായ ഗവേഷണം നടത്തുകയും ‘താരീഖു ന്നഹ്‌വി വ തത്വവുറുഹു’ രചിക്കുകയും ചെയ്തു. കുറച്ചുദിവസംമുമ്പ് കോട്ടക്കൽ പറപ്പൂരിൽവച്ചാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ദുബായ് ഗവൺമെന്റിന്റെ കീഴിലുള്ള ഔക്കാഫ് ഇസ്ലാമിക് അഫയേഴ്സ് പുറത്തിറക്കിയ ‘മിൻ നവാബിഅ ഉലമ ഇ മലൈബാർ’ എന്ന പുസ്തകവും പരിചയപ്പെടുത്തി.




