കെ എസ് ആര് ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ഇനി മുതല്‍ കേരളത്തിന്റെ ബസ്സുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ.കേരളത്തിന്റെയും, കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി കെഎസ്ആര്‍ടിസി (കെ എസ് ആര് ടി സി) എന്ന പേര് ഉപയോഗിച്ചിരുന്നു. എന്നാല്‍ ആ ചുരുക്കപ്പേര്് കര്്ണാടകയുടേതാണെന്നും കേരളം ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു 2014 ല്‍ കര്‍ണാടക നോട്ടീസ് അയച്ചു. അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിന് ശേഷം വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അനുവദിച്ച്,ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കിയിരിക്കുന്നു. ഇതോടെ, കെ എസ് ആര് ടിസി എന്നാല്‍ കേരളത്തിന്റെ സ്വന്തം ആനവണ്ടിയായിരിക്കും.