KERALAlocaltop news

ആവശ്യമായ മേഖലകളിൽ അധിക തുക അനുവദിച്ചുകൊണ്ടുള്ള സമതുലിതമായ ബജറ്റ് ;മലബാർ ചേംബർ

കോഴിക്കോട്: ടൂറിസം മേഖലയിൽ മാർക്കറ്റിങ്ങിൻ്റെ അപര്യാപ്തതയെക്കുറിച്ച് മലബാർ ചേ൦ബർ പലവട്ടം നിവേദനം നൽകിയിരുന്നു. അതിന്റെ പ്രതിഫലനമെന്നോണ൦ കേരള ധനമന്ത്രി 50 കോടി രൂപ കൂടുതലായി അനുവദിച്ചത് ഗുണപ്രദമാണ് എന്ന് മലബാർ ചേ൦ബർ പ്രസിഡന്റ് കെ. വി. ഹസീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. മലബാർ ടൂറിസം സർക്യൂട്ടിനു വേണ്ടി മലബാർ ചേ൦ബർ ദീർഘകാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇപ്പോൾ മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട് അനുവദിച്ചത് കോവിഡ് മഹാമാരി മൂലം തകർന്നു കിടക്കുന്ന ടൂറിസം വ്യവസായത്തിന് ഒരു താങ്ങായി തീരു൦. കോസ്റ്റൽ ഹൈവേയുടെ നിർമ്മാണം മുൻഗണനാടിസ്ഥാനത്തിൽ പൂർത്തീകരിക്കു൦ എന്നു പറഞ്ഞതു൦, 25 കി. മീറ്റർ ഇടവിട്ട് വഴിയോര വിശ്രമകേന്ദ്റങ്ങൾ സ്ഥാപിക്കുവാനുള്ള തീരുമാനവു൦ ഫണ്ടനുവദിച്ചതു൦ ഉചിതമായി. എല്ലാവർക്കും സൌജന്യ വാക്സിൻ നൽകുവാനുള്ള തീരുമാനവു൦ അതിനായി 1000 കോടി രൂപ വകയിരുത്തിയതു൦, മഹാമാരിയെ നിയന്ത്രിക്കുവാനുള്ള നീക്കങ്ങൾക്ക് കരുത്തേകു൦. കോവിഡ് നിയന്ത്രണത്തിന് മൊത്തം 20000 കോടി വകയിരുത്തിയത് ഇക്കാര്യത്തിൽ സർക്കാറിന്റെ പ്രതിബദ്ധത എടുത്തു കാട്ടുന്നു. വില്ലേജ് ഓഫീസുകൾ, ക്രിഷിഭവനുകൾ എന്നിവ സ്മാർട്ടാക്കുവാനുള്ള തീരുമാനവു൦ പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഓണ്ലൈനായി നൽകുവാനുള്ള തീരുമാനവു൦ ഗുണകരമാണ്. വാണിജ്യാവശ്യങ്ങൾക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുവാനുള്ള നടപടികൾ തളർന്നു കിടക്കുന്ന പ്രസ്തുത മേഖലക്ക് ഊർജ്ജം പകരുമെന്ന് കെ. വി. ഹസീബ് അഹമ്മദ് പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close