കോഴിക്കോട്: ലക്ഷദ്വീപിൽ സംഘപരിവാറിൻ്റെ കോർപ്പറേറ്റ് വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കാനാണ് പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചത്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ
കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്.
സാംസ്കാരികവും രാഷ്ടീയവുമായി
കേരളത്തോട് ചേർന്നു നിൽക്കുന്ന നാടാണ് ലക്ഷദ്വീപ്.വിദ്യാഭ്യാസത്തിനും വാണിജ്യത്തിനും കേരളമാണ് ലക്ഷദ്വീപിൻ്റെ മാർഗ്ഗ ദർശി. ലക്ഷദ്വീപിനെ തകർക്കാനുള്ള നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കും
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൻ്റെ ഭാഗമായി “ലക്ഷദ്വീപ്: ഒറ്റക്കല്ല, ഒപ്പമുണ്ട് കേരളം” എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച യുവജന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ. വൈ. എഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.പി. ബിനൂപ് അധ്യക്ഷത വഹിച്ചു.
സംഘപരിവാറിനെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നതാണ് കേരള നിയമസഭ ഏക കണ്ഠമായി പാസാക്കിയ പ്രമേയത്തിലൂടെ തെളിയിക്കുന്നത്.കാനം പറഞ്ഞു.
സമാധാനകാംക്ഷികളായ ജനങ്ങൾ അധിവസിക്കുന്ന നാട്ടിൽ ഗുണ്ടാ നിയമം നടപ്പിലാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്നും ഭയപ്പെടുത്തി വരുതിയിലാക്കുന്ന ഫാസിസ്റ്റ് നയം ചെറുക്കപ്പെടേണ്ടതുണ്ടെന്നും സമരത്തെ അഭിവാദ്യം ചെയ്ത് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് മെമ്പർ ബിനോയ് വിശ്വം MP പറഞ്ഞു.
ജനാധിപത്യ ഇന്ത്യയുടെ സജീവ ഭാഗമായ ലക്ഷദ്വീപിനെ ഏകാധിപത്യ ഭരണത്തിന് അടിയറ വെക്കാൻ അനുവദിക്കില്ലെന്ന് റവന്യുമന്ത്രി കെ. രാജൻ പറഞ്ഞു.
കോർപ്പറേറ്റ് നയങ്ങൾ നടപ്പിലാക്കി, ലക്ഷദ്വീപിലെ ജനങ്ങളെ മുഖ്യധാരയിൽ നിന്ന് അടിച്ചോടിക്കാനുള്ള കച്ചവട തന്ത്രമാണ് പ്രഫുൽ പട്ടേലിലൂടെ കേന്ദ്രം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് പ്രമുഖ സാഹിത്യകാരൻ എം.എൻ കാരശ്ശേരി പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെപി ശ്രമമെന്ന് എഴുത്തു കാരി ഖദീജ മുംതാസ് പറഞ്ഞു.
തുടർച്ചയായ പ്രക്ഷോഭങ്ങൾ കേന്ദ്രം ലക്ഷദ്വീപ് നയങ്ങൾ തിരുത്തും വരെ തുടരുമെന്ന് എ.ഐ. വൈ. എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു.
ലക്ഷദ്വീപിലെ സ്ഥിതിഗതികൾ വിശദീകരിച്ച സി.പി.ഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി സി.ടി നജിമുദ്ദീൻ പ്രക്ഷോഭരംഗത്ത് സജീവമായ കേരളത്തിലെ ജനതയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി.
സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എം. നാരായണൻ,
എ.ഐ.വൈ. എഫ് സംസ്ഥാന ജോ. സെക്രട്ടറി
പി.ഗവാസ്, സി.പി.ഐ ജില്ലാ എക്സി.അംഗം
പി കെ നാസർ, ജില്ലാ കമ്മറ്റി അംഗം
പിലാക്കാട്ട് ഷൺമുഖൻ, ബാബുരാജ് നരിക്കുനി.
യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി
ഇ. എം സതീശൻ,
എ.ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സംസ്ഥാന കമ്മറ്റി അംഗം
എൻ. എം ബിജു
സാംസ്കാരിക പ്രവർത്തകരായ
എ.പി.അഹമ്മദ്,
എം.എം സജീന്ദ്രൻ
കുഞ്ഞിക്കണ്ണൻ വാണിമേൽ,
അഷറഫ് കുരുവട്ടൂർ എന്നിവർ പ്രസംഗിച്ചു. എ.ഐ വൈ.എഫ്. ബേപ്പൂർ മണ്ഡലം സെക്രട്ടറി എ.ടി. റിയാസ് അഹമ്മദ് നന്ദി പറഞ്ഞു.
എ.ഐ വൈ . എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജോ. സെക്രട്ടറി അഡ്വ പി. ഗവാസ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, പ്രസിഡൻ്റ് അഡ്വ.കെ.പി. ബിനൂപ് എന്നിവരാണ് രാവിലെ മുതൽ ഉപവാസ സമരം നടത്തിയത്.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സമരത്തിൽ ഓൺലൈനായും നേരിട്ടുമാണ് നേതാക്കൾ ഐക്യ ധാർഢ്യം പ്രഖ്യാപിച്ചത്.
പ്രജോഷ് ചെറുവണ്ണൂർ,അക്ഷയ് മുണ്ടേങ്ങാട്ട്, സി.പി.നൂഹ്, പി.ജലീൽ, , അശ്വിൻ ആവള ,എസ്.പി. ആനന്ദ് എന്നിവർ നേതൃത്വം നൽകി.