KERALA
സാഹിത്യം ഔട്ട്, ഒരു മണിക്കൂറില്‍ ബഡ്ജറ്റ് അവതരിപ്പിച്ച് കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ആലങ്കാരിക പ്രയോഗങ്ങളോ, സാഹിത്യമോ കടന്നുവരാതെ ചുരുങ്ങിയ സമയത്തില്‍ ഒരു ബഡ്ജറ്റ് അവതരണം. അതാണ് പതിനഞ്ചാം കേരള നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കാര്യമാത്ര പ്രസക്തമായ ബജറ്റ്. കഴിഞ്ഞ അഞ്ച് വര്‍ഷം പിന്തുടര്‍ന്ന നയത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന സന്ദേശം നല്‍കിയ ബജറ്റില്‍ ആരോഗ്യമേഖലക്ക് ഊന്നല്‍ നല്‍കി. എന്നാല്‍, വിദ്യാഭ്യാസം, കൃഷി, പൊതുമരാമത്ത്, ഫിഷറീസ് അടക്കം സമഗ്രമേഖലകള്‍ക്കും കൈത്താങ്ങാകുന്ന പദ്ധതികള്‍ ഒരു മണിക്കൂര്‍ അവതരണത്തിനിടെ ഉണ്ടായിരുന്നു.
16910.12 കോടി ധനകമ്മിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. നികുതിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും. ചെലവ് ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികള്‍ കൊവിഡ് പ്രതിസന്ധിക്ക് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന സൂചനയും ധനമന്ത്രി നല്‍കി.
വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബഡ്ജറ്റില്‍ പത്ത് കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് രണ്ട് ലക്ഷം ലാപ്‌ടോപുകള്‍ ലഭ്യമാക്കുന്ന പദ്ധതിയും നടപ്പിലാക്കും.
കെ എം മാണിക്ക് പിന്നാലെ ഗൗരിയമ്മക്കും ആര്‍ ബാലകൃഷ്ണപ്പിള്ളയ്ക്കും സ്മാരകം നിര്‍മ്മിക്കാനും ബജറ്റില്‍ പ്രഖ്യാപനമായി.