KERALAlocaltop news

ലോക രക്തദാതാ ദിനം ; ജില്ലാ തല പരിപാടി

കോഴിക്കോട് :
ജൂൺ 14 – ലോക രക്ത ദാതാ ദിനം – ജില്ലാതല ദിനാചരണം സംഘടിപ്പിച്ചു
കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ എയ്ഡ്സ് പ്രതിരോധവും നിയന്ത്രണവും യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്ത ദാതാ ദിനത്തിന്റെ ജില്ലാതല ദിനാചരണ പരിപാടി കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി രക്തബാങ്കിൽ വെച്ച് സംഘടിപ്പിച്ചു .
“Give blood and keep the world beating”- സന്നദ്ധ രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കുക വഴി ഈ ലോകത്തിന്റെ സ്പന്ദനം നിലക്കാതെ നിലനിർത്താം എന്ന എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ദിനാചരണം അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജില്ലാ ടി ബി& എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ.പി.പി. പ്രമോദ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.സുജാത എം രക്തദാതാദിന സന്ദേശം നൽകി.
നാം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ് പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വനിതകൾ ഉൾപ്പെടെയുള്ള യുവജനങ്ങൾ സന്നദ്ധ രക്തദാനത്തിനായി മുന്നോട്ടു വരണമെന്നു അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ അഭ്യർത്ഥിച്ചു.
ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഫ്സൽ സി.കെ., ഡെപ്പ്യൂട്ടി മാസ് മീഡിയ ഓഫീസർ  ഷാലിമ ടി., ഐ എം എ വൈസ് പ്രസിഡന്റ് ഡോ. വേണുഗോപാലൻ പി ., ആർ. എം. ഒ. ഡോ . ദിവ്യ പി., മുൻ രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ . കെ. മോഹൻദാസ് , ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റ് ജില്ലാ അസിസ്റ്റന്റ്  .ടി. പ്രിയേഷ് , നഴ്സിംഗ് സൂപ്രണ്ട്  പി. ശ്രീകുമാരി, കേരള ബ്ലഡ് ഡോണേഴ്സ് ഫോറം അംഗങ്ങളായ  പി.കെ നളിനാക്ഷൻ ,  ഷാജഹാൻ നടുവട്ടം, ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ ദേശീയ കമ്മിറ്റി അംഗം  വി.പി.സുകുമാരൻ , ബ്ലഡ് ബാങ്ക് കൗൺസിലർ  അമിത എ .എന്നിവർ സംസാരിച്ചു.
രക്തബാങ്കിൽ വെച്ചു നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ രക്തം ദാനം ചെയ്തു. രക്ത ദാന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും രക്തദാതാക്കൾക്കുമുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ വെച്ച് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ . രാജേന്ദ്രൻ വിതരണം ചെയ്തു. പരിപാടിയിൽ രക്തദാതാക്കൾ രക്തദാന രംഗത്തെ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ദിനാചരണ പരിപാടിയുടെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ എൻ.എസ്.എസ്., റെഡ് റിബൺ ക്ലബ്ബ് വിദ്യാർത്ഥികൾക്കയി ബോധവത്കരണ വെബിനാറും പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ വിവിധ കോളേജുകളിൽ ദിനാചരണ പരിപാടികൾ നടക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close