കോഴിക്കോട്: നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഗവണ്‍മെന്റ് കരാറുകാര്‍ സംസ്ഥാനത്തെ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, എന്നീ വകുപ്പുകളുടെ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കളകടറേറ്റ് എന്നിവയ്ക്കു മുന്നില്‍ നില്‍പ്പു സമരം നടത്തി.. വിലക്കയറ്റം കാരണം നിര്‍മാണ മേഖലയില്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ സമരം നടത്തിയത്. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചായിരുന്നു സമരം.
സിമന്റ്, കമ്പി, ടാര്‍, പിവിസി പൈപ്പ്, ഇലക്ട്രിക് മെറ്റീരിയല്‍സ്, ക്വാറി, ക്രഷര്‍ ഉത്പ്പന്നങ്ങള്‍ എന്നിവയുടെ അനിയന്ത്രിതമായ വില വര്‍ധന നിയന്ത്രിക്കുക, പുതുക്കിയ ഡിഎസ്ആര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുക, കോവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ വൈകിയ പദ്ധതികള്‍ക്ക് കലാവധി നീട്ടി നല്‍കുക, ടാറിന്റെ മാര്‍ക്കറ്റ് വില അനുവദിക്കുക, സിഎംഎല്‍ആര്‍ആര്‍പി പ്രവൃത്തികളുടെ ഫണ്ട്് അനുവദിക്കുക, ഇലക്ട്രിക് കരാര്‍ പ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തിയ കോമ്പോസിറ്റ് ടെണ്ടര്‍ സമ്പ്രദായം ഒഴിവാക്കുക, കേരള വാട്ടര്‍ അതോറിറ്റി ഗ്ലോബല്‍ ടെണ്ടര്‍ ഒഴിവാക്കുക, വാട്ടര്‍ അതോറിറ്റിയില്‍ പിഡബ്ല്യുഡിയിലേതു പോലെ ബിഡിഎസ് സമ്പ്രദായം ഏര്‍പ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നില്‍പ്പു സമരം നടത്തിയത്.
സംസ്ഥാനത്ത് 284 കേന്ദ്രങ്ങളിലായിരുന്നു സമരം. കോഴിക്കോട് ജില്ലയില്‍ സംസ്ഥാന സെക്രട്ടറി പി. മോഹന്‍ദാസ്, ജില്ലാ പ്രസിഡന്റ് പി. സുരേന്ദ്രന്‍, സെക്രട്ടറി കെ. സഹദേവന്‍, പി.വി. ജലീലുദ്ദീന്‍, പി. ദീപേഷ്, ടി. മധു, ടി.പി. കുഞ്ഞാലി, പി. പ്രശാന്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ.. ക്യാപ്ഷന്‍ …..
നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ കോഴിക്കോട് മാനാഞ്ചിറിയിലെ പൊതുമരാമത്തു വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയരുടെ ഓഫീസുനു മുന്നില്‍ നടത്തിയ നില്‍പ്പു സമരം