മുക്കം:അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും ഇല്ലാതെ അവഗണന നേരിടുന്ന മുക്കം പോസ്റ്റ് ഓഫീസിൻറെ പ്രവർത്തനം താളം തെറ്റിയതോടെ പ്രയാസം അനുഭവിക്കുന്നത്
ഇവിടെയെത്തുന്ന ജനങ്ങളാണ്.
തപാൽ വിതരണ കേന്ദ്രമായ മലയോരമേഖലയിലെ
പ്രധാന പോസ്റ്റ് ഓഫീസ് പ്രവർത്തനമാണ്
അധികൃതരുടെ അനാസ്ഥയിൽ താളം തെറ്റുന്നത്. ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരും ഇല്ലാതായതോടെ നിത്യേന ഇവിടെയെത്തുന്ന സാധാരണ ജനങ്ങൾ ഉൾപ്പെടെയുള്ളവർ ഏറെ ബുദ്ധിമുട്ടുകയാണ്. വൈദ്യുതി മുടങ്ങിയാൽ പകരം പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകൾ
ഉണ്ടെങ്കിലും അതു പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി.
കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ യുപിഎസ് സൗകര്യവുമില്ലാതായതോടെ വൈദ്യുതി നിലച്ചാൽ കമ്പ്യൂട്ടറുകളുടെ പ്രവർത്തനവും നിലയ്ക്കുംക്കും.
ഇവിടുത്തെ പ്രധാന
തപാൽ പെട്ടിയുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. തുരുമ്പെടുത്ത് മൂലം തപാലുകൾ ഇട്ടാൽ മഴനനഞ്ഞ് അത് നശിക്കുമെന്ന് ഉറപ്പാണ് .
പോസ്റ്റ് ഓഫീസിലെപരിമിതികളെക്കുറിച്ച് മേലുദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായില്ലെന്നാണ് ജീവനക്കാർ പറയുന്നത്. തപാൽ സേവനത്തിനു പുറമെ ഒട്ടനവധി
ഇതര സേവനങ്ങളും ഇപ്പോൾ തപാൽ ഓഫീസുകൾ വഴിയാണ് നടക്കുന്നത്. അടിസ്ഥാന സൗകര്യമില്ലാത്തതിൻ്റെ ദുരിതം ഒരുപോലെ അനുഭവിക്കുകയാണ് ജീവനക്കാരും ഇവിടെ എത്തുന്ന ജനങ്ങളും