കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജാ പുഷ്പ ഉദ്യാനം, നക്ഷത്ര വനം, ഔഷധസസ്യ ഉദ്യാനം പദ്ധതികൾക്ക് തുടക്കം.സംസ്ഥാന തല ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ മുരളി പാലക്കാട് നിർവ്വഹിച്ചു.
കോഴിക്കോട് ഡിവിഷൻ തല ഉദ്ഘാടനം പന്നിയങ്കര ശ്രീ ദുർഗ്ഗാ ഭവതി ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ഏരിയ കമ്മറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു.
മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എ .എസ്സ് അജയകുമാർ, പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രം ചെയർമാൻ യു .സുനിൽകുമാർ, എക്സിക്യുട്ടീവ് ഓഫീസർ വി.ബാബുരാജ്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ സി.മനോജ് കുമാർ, കെ.കെ സന്തോഷ്, സി.രാജീവൻ എന്നിവർ സംബന്ധിച്ചു.
രക്തചന്ദനം, മന്ദാരം, മണിമരുത് , ചന്ദനം, കൂവളം, നീർമരുത്, തെച്ചി, അശോകം എന്നിവയടക്കം നാൽപ്പത്തിയൊന്നിനം ഔഷധ ഗുണമുള്ള സസ്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി വളർത്തുന്നത്.
പുണ്യം പൂങ്കാവനം പദ്ധതിയുമായി സഹകരിച്ച് പന്നിയങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലേക്ക് ആവശ്യമായ പുഷ്പ ചെടികൾ നേരത്തെ
നട്ടുവളർത്താൻ ആരംഭിച്ചിട്ടുണ്ട്.