കോഴിക്കോട്: ലയൺസ് പത്ര ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു .കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്, മാഹി പ്രദേശങ്ങളിലെ 150 ഓളം ലയൺസ് ക്ലബ്ബുകളുടെ കൂട്ടായ്മയായ ലയൺസ് ഡിസ്ടിക്ട് 318 E എല്ലാവർഷവും മാധ്യമ രംഗത്തെ മികച്ച പ്രവർത്തകരെ കണ്ടെത്തി അവാർഡ് കൾ നൽകി ആദരിക്കാറുണ്ട്. 2020 -21 വർഷത്തെ അവാർഡ് ഈ വരുന്ന ജൂൺ 30 ന്ന് കണ്ണൂർ ഹോട്ടൽ റോയൽ ഒ മാർസിൽ വൈകുന്നേരം7 മണിക്ക് വിതരണം ചെയ്യും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ ലയൺസ് ഗവർണർ ഡോ. ഒ.വി. സനൽ അവാർഡുകൾ സമ്മാനിക്കും. പത്രവാർത്താ വിഭാഗത്തിൽ എം.പി. സൂര്യ ദാസിനും (മാതൃഭൂമി) ,ദൃശ്യമാധ്യമ വിഭാഗത്തിൽ പി.വി.കുട്ടനും(കൈരളി) ആണ് അവാർഡ്.10000 രൂപയും ഫലകവും ആണ് പുരസ്ക്കാരമായി നൽകുന്നത്..കേരള രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ഒട്ടേറെ ലേഖനങ്ങളും, അഭിമുഖങ്ങളും പരിഗണിച്ചാണ് എം. പി. സൂര്യദാസിനെ അവാർഡിന് അർഹനാക്കിയത്.മാതൃഭൂമിയുടെ കോഴിക്കോട് ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടെന്റുമാണ്.. പി.വി. കുട്ടൻ
കൈരളി ടി.വി. മലബാർ റീജ്യണൽ ഹെഡ് ആണ്.കേരളത്തെ ഇളക്കിമറിച്ച നിരവധിയായ അന്വേഷണാത്മക റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്ക്കാരം എന്ന് വാർത്താക്കുറിപ്പിൽ ലയൺസ് ഗവർണർ ഡോ. ഒ.വി. സനലും ഡിസ്ടിക്ട് പി.ആർ. ഒ ടി.പി.സായ് കിരൺ എന്നിവർ അറിയിച്ചു.