കോഴിക്കോട്: ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റും ഒറീസ ഗവര്‍ണറുമായിരുന്ന ജി. രാമാനുജത്തെ അനുസ്മരിച്ചു. തൊഴിലാളി വര്‍ഗ്ഗത്തിന് പുതിയ ദിശാബോധം നല്കിയ നേതാവായിരുന്നു രാമാനുജമെന്ന്് ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി ഡോ. എം.പി. പത്മനാഭന് പറഞ്ഞു. കോഴിക്കോട് മര്്ക്കന്റൈല് എംപ്ലോയിസ് യൂണിയന് (എംഇഎ) ഓഫീസില്‍ രാമാനുജത്തിന്റെ 21-ാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ എംഇഎയുടെ പ്രസിഡന്റായി രാമാനുജം 40 വര്‍ഷം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച കാര്യം പത്മനാഭന് അനുസ്മരിച്ചു.
എംഇഎയുടേയും, ഇന്ത്യന്‍ സാലറീഡ് എംപ്ലോയിസ് ഫെഡറേഷന്റേയും നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങല്‍ സാലറീഡ് എംപ്ലോയിസ് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍റസാഖ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാര്‍ട്ടുമെന്റ് വൈസ് ചെയര്മാന് എം.കെ. ബീരാന്, സാലറീഡ് എംപ്ലോയിസ്ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാമകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാര്‍, കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) സംസ്ഥാന സെക്രട്ടറി വി.കെ. നാരായണന് നായര്‍, എംഇഎ ട്രഷറര്‍ പി. വിനയന്, യു.കെ.വേലായുധന്, ഡി. ശശി എന്നിവര്‍ പ്രസംഗിച്ചു.