KERALAlocaltop news

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിൽ ടിപ്പറുമായി വന്ന മുഖ്യ പ്രതി പിടിയിൽ.

കൊണ്ടോട്ടി: സ്വർണ്ണ കവർച്ചാ കേസിൽ അർജ്ജുൻ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി കൊട്ടേഷൻ സംഘത്തിലെ മുഖ്യ പ്രതിയെ കൊണ്ടോട്ടി DySP കെ .അഷ്റഫിന്റെ നേതൃത്വത്തിലുള്ള       പ്രത്യേക സംഘം താമരശ്ശേരി അടി വാരത്തുള്ള ഒളിത്താവളത്തിൽ നിന്നും പിടികൂടി.ശിഹാബ്, 37/21, കുന്നംവള്ളി H, കുടുക്കിലംമാരം, കൂടത്തായി എന്നയാളെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ ആർജൂൻ ആയങ്കി വരുന്ന വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് ആക്രമിക്കാൻ താമരശ്ശേരി സംഘത്തിൽ നിന്നും കൊട്ടേഷൻ കിട്ടിയതു പ്രകാരമാണ് ഇയാളും സംഘവും അവിടെയെത്തിയത്. എന്നാൽ ഹെഡ് ലൈറ്റ് ഓഫാക്കി വളരെ വേഗത്തിൽ പോയതിനാലാണ് വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. തുടരന്ന് ഈ വാഹനത്തെ പിൻതുടർന്ന് പോയ സംഘത്തിൽ ഉൾപ്പെട്ട പാലക്കാട് സംഘത്തിൻ്റെ വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നാണ് 5 പേർ മരണപ്പെട്ടത്. സംഘത്തിൽ പെട്ട അബ്ദുൾ നാസറിനെ 5 ദിവസം മുൻപ് താമരശ്ശേരിയിൽ നിന്നും പ്രത്യേക അന്വോഷണസംഘം പിടികൂടിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും സംഭവത്തിൽ ഉൾപ്പെട്ട ടിപ്പർ വയനാട്ടിലേക്ക് കടത്തുന്നതിനുള്ള ശ്രമം നടത്തുന്നതായി അന്വോഷണ സംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് കൂടത്തായിയിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളേയും വാഹനങ്ങളേയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിനും മറ്റും സഹായം ചെയ്തു വരുന്നവരേയും നിരീക്ഷിച്ചു വരികയാണ്.ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കിയതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും DySP അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close