കോഴിക്കോട് :നിർദ്ധനർക്ക് വീട് നിർമ്മിച്ച് നൽകൽ സ്നേഹ വീട് പദ്ദതി തുടരുമെന്ന് പ്രഖ്യാപിച്ച് റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൈബർ സിറ്റി 2021 – 2022 ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് -സന്നാഫ് പാലക്കണ്ടി, സെക്രട്ടറി – കെ.നിതിൻ ബാബു എന്നിവരടങ്ങിയ 10 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്. പറമ്പത്ത് സ്വദേശിയും വൃക്കരോഗിയുമായ ഓട്ടോ ഡ്രൈവർ ഷമീറിനാണ് മൂന്നാമത്തെ സ്നേഹ വീട് നിർമ്മിച്ച് നൽകുന്നത്. മെഡിക്കൽ കോളേജിൽ മിനി ലൈബ്രറി , നഗരത്തോട് ചേർന്നുള്ള തീരദേശത്ത് മുന്നറിയിപ്പ് ബോർഡ്, നൂറ് തെങ്ങിൻ തൈ നടൽ, ഫിഷ് ഫാമിംഗ്, ഹോപ്പുമായി സഹകരിച്ച് സൗജന്യ ഭക്ഷണ വിതരണം തുടങ്ങി പദ്ദതികൾ നടപ്പിലാക്കും. റോട്ടറി ഡിസ്ട്രിക്റ്റ് 3204 ഗവർണ്ണർ ഡോ.രാജേഷ് സുഭാഷ് മുഖ്യാതിഥിയായി. ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിൽ , മേയർ ബീനാ ഫിലിപ്പ് , എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ ,ഡോ. എം.കെ. മുനീർ, പി.ടി.എ റഹീം, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ജമീല കാനത്തിൽ എന്നിവർ ആശംസകളർപ്പിച്ചു. റോട്ടറി ഭാരവാഹികളായ ഡാരിയസ് മാർഷൽ , ഡോ.സി.എം അബൂബക്കർ ,ശ്രീധരൻ നമ്പ്യാർ, പ്രമോദ് നായനാർ, ഡോ. സേതു ശിവങ്കർ , ഡോ :പി.എൻ അജിത , എം എം ഷാജി,മെഹ്‌റൂഫ് മണലോടി, ആർ. ജി. വിഷ്ണു, സി. എസ്. ആഷിക്ക്.എ. എം, അബ്ദുൽ ജലീൽ ഇടത്തിൽ, ടി. അബ്ദുൽ സലാം, സി. എസ്. സവീഷ്, നിതിൻ ബാബു എന്നിവർ സംസാരിച്ചു.