KERALAlocaltop news

ജനവാസ കേന്ദ്രങ്ങളിൽ ഫ്ളോർ മില്ലുകളുടെ ശബ്ദതീവ്രത നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫ്ളോർ മില്ലുകളിലെ ശബ്ദ തീവ്രത മലിനീകരണ നിയന്ത്രണ ബോർഡ് നിശ്ചയിക്കും പ്രകാരമായിരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

മില്ലുകളിലെ ശബ്ദശല്യവും പൊടിശല്യവും കുറയ്ക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ സ്ഥാപന ഉടമകൾ കൃത്യമായി പാലിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളിലെ അനുവദനീയ ശബ്ദപരിധിക്കപ്പുറമാണ് ഫ്ളോർ മില്ലുകൾ പ്രവർത്തിക്കുമ്പോഴുള്ള ശബ്ദതീവ്രതയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു. ശബ്ദതീവ്രത കുറയ്ക്കാൻ ശബ്ദ നിയന്ത്രണ ഉപാധികൾ സ്ഥാപിക്കണം. രാത്രി 6 മുതൽ രാവിലെ 6 വരെ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇന്ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിൽ 50 കേസുകൾ പരിഗണിച്ചു. 26 പരാതിക്കാർ ഹാജരായി. 10 കേസുകളിൽ ഉത്തരവായി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close