കോഴിക്കോട്: ത്യാഗത്തിന്റെയും ആർപ്പസമർപ്പണത്തിന്റെയും മഹത്വം ഉദ്ഘോഷിക്കുന്ന ബലി പെരുനാൾ ദിനത്തിൽ തെരുവിൽ അന്തിയുറങ്ങുന്നവർക്ക് പെരുനാൾ ദിനത്തിൽ സ്നേഹപ്പൊതിയൊരുക്കുകയാണ് ഒരു പറ്റം പൂർവ്വ വിദ്യാർത്ഥികൾ.
കിണാശേരി സ്കൂളിൽ പഠിച്ചിറങ്ങിയ 1987 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് കോവിഡ് മഹാമാരിയിൽ പ്രയാസപ്പെടുന്നവർക്കും തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിച്ചു നൽകിയത്. കിണാശ്ശേരി സ്കൂൾ ഓൾഡ് സ്റ്റുഡന്റ് അസോസിയേഷൻ ”87 KISOSA HUB” ന്റെ നേതൃത്വത്തിൽ തോട്ടുമ്മാരത്തു നിന്നും ഭക്ഷണ വാഹനം പുറപ്പെട്ടു. റെയിൽവേ സ്റ്റേഷൻ, പാളയം, പുതിയ ബസ്സ്റ്റാന്റ്, മെഡിക്കൽ കോളേജ്, ബീച്ചാശുപത്രി, കടപ്പുറം, കാരാട്, പരുത്തിപ്പാറ, അഗതികൾ താമസിക്കുന്ന സ്ഥലങ്ങൾ, എം.വി .ആർ ക്യാൻസർ സെന്റെർ എന്നിവിടങ്ങളിൽ ഭക്ഷണം വിതരണം ചെയ്തു.ചെയർമാൻ മെഹറൂഫ് മണലൊടിയും അഷറഫ് എളവനയും ചേർന്ന് ഭക്ഷണ വണ്ടിയുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ഇസ്മയിൽ കെ.വി, സാദിഖ് ടി ലത്തീഫ് കെ, അഷറഫ്, റഫീഖ്, ലാലു, അഹറാഫ്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.