KERALAlocaltop news

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് -കോഴിക്കോട്ടെ പുതിയ കാറ്റഗറികളും നിബന്ധനകളും

കോഴിക്കോട്:

ജില്ലയില്‍ ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.2 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കാറ്റഗറി എ, ബി, സി, ഡി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. എ വിഭാഗത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ ശരാശരി ടി പി ആര്‍ ഉളള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ടിപിആര്‍ അഞ്ച് ശതമാനത്തിനും 10 നും ഇടയിലുള്ളവയെ കാറ്റഗറി ബി , ടിപിആര്‍ 10 ശതമാനത്തിനും 15 നും ഇടയിലുള്ളവയെ കാറ്റഗറി സി, ടിപിആര്‍ 15 ശതമാനത്തിന് മുകളിലുള്ളവയെ കാറ്റഗറി ഡി വിഭാഗങ്ങളിലും ഉള്‍പ്പെടുത്തി.

ടി പി ആർ അഞ്ച് ശതമാനത്തിൽ കുറവുള്ള കാറ്റഗറി എ തദ്ദേശ സ്ഥാപനങ്ങൾ ജില്ലയിൽ ഇല്ല.

കാറ്റഗറി ബിയിൽ ചക്കിട്ടപ്പാറ, എടച്ചേരി, ഏറാമല, കട്ടിപ്പാറ, കീഴരിയൂർ, കൂരാച്ചുണ്ട്, കൂടരഞ്ഞി, മരുതോങ്കര, ഒഞ്ചിയം, പേരാമ്പ്ര, തൂണേരി, തുറയൂർ, ഉള്ളിയേരി പഞ്ചായത്തുകളാണ് ഉള്ളത്.

കാറ്റഗറി സിയിൽ ഉൾപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കോഴിക്കോട് കോർപ്പറേഷൻ, മുക്കം, വടകര മുനിസിപ്പാലിറ്റികൾ, ആയഞ്ചേരി, അഴിയൂർ, ബാലുശ്ശേരി, ചാത്തമംഗലം, ചെറുവണ്ണൂർ, കാക്കൂർ, കായണ്ണ, കോടഞ്ചേരി, കോട്ടൂർ, കുരുവട്ടൂർ, കുറ്റ്യാടി, മണിയൂർ, മടവൂർ, മാവൂർ, മേപ്പയ്യൂർ, മൂടാടി, നടുവണ്ണൂർ, നാദാപുരം, പനങ്ങാട്, പെരുമണ്ണ, പുറമേരി, പുതുപ്പാടി, തിക്കോടി, തിരുവമ്പാടി, വാണിമേൽ എന്നിവയാണ്.

ഡി കാറ്റഗറിയിൽ കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി, കൊടുവള്ളി, ഫറോക്ക്, മുനിസിപ്പാലിറ്റികൾ, അരിക്കുളം, ചങ്ങരോത്ത്, ചെക്യാട്, ചേളന്നൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചോറോട്, കടലുണ്ടി, കക്കോടി, കാരശ്ശേരി, കൂത്താളി, കിഴക്കോത്ത്, കൊടിയത്തൂർ, കുന്നമംഗലം, കായക്കൊടി, കാവിലുംപാറ, നന്മണ്ട, നരിപ്പറ്റ, നരിക്കുനി, ഒളവണ്ണ, ഓമശ്ശേരി, പെരുവയൽ, താമരശ്ശേരി, തലക്കുളത്തൂർ, തിരുവള്ളൂർ, ഉണ്ണികുളം, വളയം, വേളം, വില്യാപ്പള്ളി, അത്തോളി, കുന്നുമ്മൽ, നൊച്ചാട് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഉള്ളത്.

കാറ്റഗറി എയിൽ എല്ലാവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍പ്പറേഷനുകള്‍, ബാങ്കുകള്‍ /ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 100% ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുളള കടകളും അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും എല്ലാ ദിവസങ്ങളിലും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിപ്പിക്കാം. എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായര്‍ ഉള്‍പ്പെടെ).
ടാക്‌സി/ഒട്ടോറിക്ഷ വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താം. ടാക്സികളില്‍ ഡ്രൈവര്‍ അടക്കം നാല് പേരെയും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേരെയും യാത്രക്ക് അനുവദിക്കാം. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി വാങ്ങാം. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ നടത്താം. ജിംനേഷ്യങ്ങള്‍ എയര്‍കണ്ടിഷന്‍ പ്രവര്‍ത്തിപ്പിക്കാതെ പരമാവധി 20 പേരെ വെച്ച് പ്രവര്‍ത്തിപ്പിക്കാം.
പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മണിമുതല്‍ രാത്രി 9.30 വരെ പാര്‍സല്‍ സംവിധാനവും ഹോം ഡെലിവറിയും നടത്താം.
വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്. ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം. പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസുകള്‍ക്കും സര്‍വ്വീസ് നടത്താം. എന്നാല്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കാന്‍ പാടില്ല. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സില്‍, നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും
ചെയ്യും.

കാറ്റഗറി ബിയിൽ എല്ലാവിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍പ്പറേഷനുകള്‍ ബാങ്കുകള്‍ /ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 100% ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താം. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും എല്ലാ ദിവസങ്ങളിലും പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തനം നടത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന എല്ലാ വിധത്തിലുള്ള കടകളും വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും (വാഹന വില്‍പ്പന നടത്തുന്ന ഷോറൂമുകള്‍ ഒഴികെ) രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് വരെ 50% ജിവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ 50% ജിവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിപ്പിക്കാം. എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായര്‍ ഉള്‍പ്പെടെ). ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി
വാങ്ങാം. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ നടത്താം. ജിംനേഷ്യങ്ങള്‍ എയര്‍കണ്ടിഷണര്‍ പ്രവര്‍ത്തിപ്പിക്കാതെ പരമാവധി 20 പേരെ വെച്ച് പ്രവര്‍ത്തനം നടത്താം. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മുതല്‍ രാത്രി 9.30 മണി വരെ പാര്‍സല്‍ വിതരണം/ ഹോംഡെലിവറി നടത്താം. വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്. ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം. പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസുകള്‍ക്കും സര്‍വ്വീസ് നടത്താം. എന്നാല്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കരുത്. നിബന്ധന ലംഘിക്കപ്പെട്ടാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സില്‍, നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും
ചെയ്യും.

കാറ്റഗറി സിയിൽ എല്ലാ വിധ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി/കോര്‍പ്പറേഷനുകള്‍ ബാങ്കുകള്‍ /ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളും കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന എല്ലാ വിധത്തിലുള്ള കടകളും വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും (വാഹന വില്‍പ്പന നടത്തുന്ന ഷോറൂമുകള്‍ ഒഴികെ) രാവിലെ എഴ് മണി മുതല്‍ രാത്രി എട്ട് മണിവരെ 50% ജിവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്സ്റ്റൈല്‍സ്, ജൂവലറി, ചെരുപ്പ് കടകള്‍ തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണിമുതല്‍ രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണിവരെ പാര്‍സല്‍/ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാം. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാം. കൺസ്ട്രക്ഷൻ വർക്കുകൾ മിനിമം ആളുകളെ വെച്ച് നടത്താവുന്നതാണ്.

കാറ്റഗറി ഡിയിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം രാവിലെ ഏഴ് മണിമുതല്‍ രാത്രി എട്ട്മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കും.

എല്ലാ തരത്തിലുള്ള നാഷണലൈസ്ഡ് / സഹകരണ /ഷെഡ്യൂൾഡ് ബാങ്കുകളും 25% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് ദിവസവും പ്രവര്‍ത്തനം നടത്താം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം. ഒരേ സമയം രണ്ട് ഇടപാടുകാരെ മാത്രമേ ബാങ്കിന് കത്ത് പ്രവേശിപ്പിക്കുവാൻ പാടുള്ളൂ. കൺസ്ട്രക്ഷൻ വർക്കുകൾ മിനിമം ആളുകളെ വെച്ച് നടത്താവുന്നതാണ്. ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ മാത്രം ഈ ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കും. പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല . ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി സെക്ടര്‍ മജിസ്ട്രേറ്റമാരെ നിയമിച്ചിട്ടുണ്ട്. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close