കോഴിക്കോട്: ഇന്ധന ടാങ്ക് മുറിച്ചൊഴിവാക്കുന്നതിനിെട തീപടർന്നു. വയനാട് റോഡിൽ ഡി.സി.സി ഓഫിസിന് സമീപം മുമ്പ് കാലിക്കറ്റ് -വയനാട് മോട്ടോര്‍ സര്‍വീസിന്റെ ഡിപ്പോ പ്രവർത്തിച്ച സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഇവിടത്തെ ഡീസൽ പമ്പിന്റെ ടാങ്കര്‍ മണ്ണിനടിയിലുണ്ടായിരുന്നു. നിർമാണപ്രവൃത്തി തുടങ്ങുന്നതിന്റെ ഭാഗമായി ഇത് പുറത്തെടുത്ത് വെൽഡിങ് സെറ്റ് ഉപയോഗിച്ച് മുറിച്ചുനീക്കുന്നതിനിടെ തീ പടരുകയായിരുന്നു. ടാങ്കിന്റെ അടിഭാഗത്തുണ്ടായിരുന്ന ഡീസലാണ് തീപിടിത്തത്തിനിടയാക്കിയത് എന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ പതിനൊേന്നാടെയാണ് സംഭവം. ആർക്കും പരിക്കില്ല. സ്റ്റേഷൻ ഓഫിസർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ രണ്ട് യൂണിറ്റുകളാണ് തീയണച്ചത്.