കോഴിക്കോട്: പ്രാഥമിക ക്ഷീര കർഷക സംഘങ്ങളെ ആദായനികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തി കൊണ്ടുള്ള കേ ന്ദ്ര പ്രത്യക്ഷ നികുതിബോർഡിൻ്റെ ഉത്തരവ് പിൻവലിച്ച് കേരളത്തിലെ 2 ലക്ഷത്തിലധികമുള്ള ക്ഷീര കർഷകരുടെ ആശങ്കയകറ്റാൻ കേന്ദ്ര സർക്കാർ തയ്യാറകണമെന്ന് കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആൻ്റണി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രതിവർഷം 50 ലക്ഷത്തിലധികം വരുമാനമുള്ള നാലായിരത്തിലധികം ക്ഷീരസംഘങ്ങളെ ഈ ഉത്തരവ് പ്രതിസന്ധിയിലാക്കും.പാൽ സംഭരണത്തോടപ്പം കാലി തീറ്റ വില്പനയും മറ്റ് ഉല്പന്നങ്ങളുടെ വിപണനവും വരുമാനത്തിൻ്റെ പരിധിയിൽ വരുമ്പോൾ സംസ്ഥാനത്തെ ഏതാണ്ട് മുഴുവൻ ക്ഷീരസംഘങ്ങളും ആദായനികുതിയുടെ പരിധിയിൽ വരും. കാർഷികോത്പന്നങ്ങ’ൾക്ക് ആദായ നികുതി ഏർപ്പെട്ടത്തരുതെന്ന നിയമം നിലനിൽക്കെയാണ് കേന്ദ്രം പുതിയ നിയമം ക്ഷീരകർഷകരുടെ മേൽ അടിച്ചേൽപ്പിച്ചത്.കേന്ദ്രത്തിൻ്റെ നികുതി വകുപ്പിൻ്റെ ഉത്തരവ് പ്രകാരം മിൽമ യാണ് നികുതി പിരിവിനുള്ള നടപടികൾ ആരംഭിച്ചതെന്നരിക്കെ സംസ്ഥാന ഗവൺമെൻ്റ് അടിയന്തരമായി ഇടപെട്ട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി കേന്ദ്രത്തിന് സമർപ്പിച്ച് കർഷകരുടെ ആശങ്കയകറ്റാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി .വയനാട് എം പി രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതി ശൻ , രാജ്യസഭ എം പി എ വി ശ്രേയ്സ് കുമാർ, കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, വയനാട്ടിലെ എം എൽ .എ മാരായ ഒ ആർ കേളു ,റ്റി.സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ , തുടങ്ങിയവർക്ക് ഓൺലൈനിൽ നിവേദനം സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.