ഫറോക്ക്: റിട്ട: അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എം എ ബഷീർ കൊളത്തറ ശിവദാസ് സ്മാരക ഗ്രന്ഥശാലയ്ക്ക് അയ്യായിരം രൂപയുടെ പുതിയ പുസ്തകങ്ങൾ നൽകി. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ജോയിൻ്റ് സെക്രട്ടറി കെ പി വിനയൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ അംഗം പുല്ലോട്ട് ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. നരിക്കുനി ബാബുരാജ്, യു. സന്തോഷ്,വിജയകുമാർ പൂതേരി,
സതീഷ് ബാബു കൊല്ലമ്പലത്ത്, ജയശങ്കർ കിളിയൻകണ്ടി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലയുടെ
സെക്രട്ടറി രജിത് മുല്ലശ്ശേരി സ്വാഗതവും എസ് ദീപ നന്ദിയും പറഞ്ഞു. യുവകലാസാഹിതിയുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും പത്രപ്രവർത്തകനുമാണ് എം എ ബഷീർ.