കണ്ണൂർ: കേരള പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യ ദിനാചരണവും മണ്ണിൻ മക്കളായ കർഷകർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. കണ്ണൂർ കാൽടെക്സിലെ ഗാന്ധി പ്രതിമക്ക് മുൻപിൽ ജില്ലാ ഭാരവാഹികളും പ്രവർത്തകരും ചേർന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടി നടത്തിയത്. ക്വിറ്റിന്ത്യാ ദിനാചരണം ഇന്ന് ഏറെ പ്രസക്തമാണെന്നും കരിനിയമങ്ങൾ ഓരോന്നും നടപ്പാക്കുമ്പോൾ ഈ നിയമങ്ങൾ ഓരോന്നും “ക്വി റ്റിന്ത്യ” എന്നു പറയേണ്ട അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും പഴയകാല മൂല്യങ്ങൾ തകർന്നു പോയതുകൊണ്ടാണ് ഡൽഹിയിൽ എട്ടു മാസത്തോളമായി കർഷകർ സമര രംഗത്ത് ഇരിക്കേണ്ട അവസ്ഥ വിശേഷം വന്നിട്ടുള്ള തെന്നും ഇത് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ സെക്രട്ടറി കെ.വി ബാലകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ ആർട്ടിസ്റ്റ് ശശികല മുഖ്യപ്രഭാഷണം നടത്തി. ഹരിത വേദി സംസ്ഥാന കോർഡിനേറ്റർ പ്രകാശൻ പി.കെ, പ്രവാസി വേദി ജില്ലാ ചെയർമാൻ മുഹമ്മദലി എം. കെ, വനിതാ വേദി ജില്ലാ ചെയർപേഴ്സൺ മോഹിനി കെ.വി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ദേശഭക്തി – സ്വാതന്ത്ര്യ ഗാനാലാപവും ഉണ്ടായി.
Related Articles
Check Also
Close-
കോഴിക്കോട് ജില്ലയിൽ ഇന്ന് 970 കോവിഡ് പോസറ്റീവ് കേസ്സുകൾ
October 16, 2020