കോഴിക്കോട്: കരിപ്പൂർ സ്വർണ്ണക്കടത്ത് കർച്ചാ കേസുമായി ബന്ധപ്പെട്ട് മുക്കം’ കൊടിയത്തൂർ സ്വദേശികളും സഹോദരങ്ങളുമായ എല്ലേങ്ങൽ അലി ഉബൈറാൻ (24), എല്ലേ ങ്ങൽ ഉബൈദ് അക്തർ 19 ), പരപ്പൻ പോയിൽ സ്വദേശി കുന്നുമ്മൽ ഗസ് വാൻ ഇബിൻ റഷീദ്(20), മുക്കം പുതിയോട്ടിൽ അർഷാദ് (24) എന്നിവരെ മുക്കം, താമരശ്ശേരി ‘അടിവാരം എന്നിവിടങ്ങളിൽ നിന്ന് കൊണ്ടോട്ടി DYSP കെ.അഷറഫിൻ്റെ നേതൃത്വത്തിൽ ഇന്നു പുലർച്ചെ അറസ്റ്റു ചെയ്തു. സംഭവദിവസം ഇവർ വന്ന ഫോർച്ചുണർ വാഹനവും പിടിച്ചെടുത്തു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികൾക്ക് സുരക്ഷിതമായി ഒളിവിൽ കഴിയാനുള്ള താമസ സ്ഥലവും ,വാഹനങ്ങളും പണമടക്കമുള്ള സൗകര്യങ്ങളും കേസിൽ ഉൾപ്പെട്ട വാഹനം ഒളിപ്പിച്ചതിനുൾപ്പെടെയുള്ള കുറ്റകൃത്യം ചെയ്തതിനാണ് അലി ഉബൈറാ നെ അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 31 ആയി. 15 ഓളം വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായ പ്രതികൾക്ക് കൊടുവള്ളി, ചെറു പ്ലശ്ശേരി ‘, താമരശ്ശേരി ഭാഗങ്ങളിലുള്ള സ്വർണ്ണക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ,സ്വത്തു വിവരങ്ങളും വിദേശയാത്രാ ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. ഇവരിൽ ഉൾപ്പെട്ട ചില ‘പ്രതികൾ ബോംബയിലേക്ക് കടന്നതായുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വഷണ സംഘം ബോംബയിലേക്കു തിരിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റിസോട്ടുകളിലും മറ്റും ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അന്വഷണ സംഘം അറിയിച്ചു. പിടിയിലായ പ്രതികളെ കൂടുതൽ ‘ അന്വഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും, മറ്റു പ്രതികൾക്കായുള്ള അന്വഷണം ഊർജ്ജിതമാക്കി.മലപ്പുറം ജില്ലാ പോ’ലീസ് മേധാവി സുജിത്ത് ദാസ് IPS ൻ്റ നേതൃത്വത്തിൽ കൊണ്ടോട്ടി DyടP അഷറഫ്
പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്,P സഞ്ജീവ് ,Asi ബിജു സൈബർ സെൽ മലപ്പുറം ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.V.K ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,si മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വഷണം നടത്തുന്നത്.