കണ്ണൂര്‍: ഇരിട്ടി കിളിയന്തറ ചെക്ക്പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വിജിലന്‍സ് കണ്ണൂര്‍ യൂനിറ്റ് മേധാവി ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചിനാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി.ഇതുവഴി പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പരിശോധന ഒഴിവാക്കുന്നതിന് ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് കൈയോടെ പിടികൂടി. ഗുഡ്സ് ഓട്ടോ വാഹനങ്ങളെ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്നും കണ്ടെത്തി. ഡ്രൈവര്‍മാര്‍ ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ 1600 രൂപ വിജിലന്‍സ് കണ്ടെത്തി.കൂടാതെ ഉദ്യോഗസ്ഥര്‍ വാഹനക്കാരില്നിന്ന് ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന കൈക്കൂലി തുക അപ്പപ്പോള്‍ ചെക്ക്പോസ്റ്റില്‍നിന്ന് ശേഖരിച്ച് മാറ്റുന്ന ഏജന്റിനെക്കുറിച്ചും വിജിലന്‍സിന് സൂചന ലഭിച്ചിട്ടുണ്ട്. ചെക്ക്പോസ്റ്റില്‍ ക്യാമറ പ്രവര്‍ത്തിക്കുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
Check Also
Close-
സിവിൽ സ്റ്റേഷനിൽ വിപണന ഔട്ട്ലറ്റുമായി ശരണ്യ കൂട്ടായ്മ
August 21, 2023