കോഴിക്കോട് : ലഹരി മൊത്തവിതരണക്കാരൻ തമിഴുനാട്ടിൽ നിന്നും അറസ്റ്റിൽ . ന്യൂജെൻ ലഹരി മരുന്നായ എം.ഡി.എം.എ പിടികൂടിയ കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിൽ മൊത്തവിതരണക്കാരൻ പോലീസ് പിടിയിലായി. തമിഴ്നാട് ചെന്നെ മുതലിപ്പേട്ട് സീറ്റിൽ റംസാൻ അലിയെയാണ് (35 ) അന്വേഷണ ഉദ്യോഗസ്ഥൻ മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനും സംഘവും ചേർന്ന് പിടികൂടിയത്.
– കുവൈത്ത് ജയിലിൽ ഈ കേസിലെ രണ്ടാം പ്രതി അൻവർ തസ്ലീമിനൊപ്പം മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ആളാണ് ഇയാൾ. ദക്ഷിണേന്ത്യയിലെ തന്നെ മയക്കുമരുന്നിന്റെ പുതിയ ഹബ്ബ് ആയി മാറിയ ചെന്നൈയിലെ ട്രിപ്പ്ളിക്കെയിൻ എന്ന സ്ഥലത്ത് നിന്നുമാണ് ഇയാൾ മയക്കു മരുന്ന് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രിപ്പ്ളിക്കെയിനിൽ നിന്നും MDMA ഒഴുകുന്നതായാണ് വിവരം. ചെന്നെന്ന് കോർപറേഷൻ പരിധിയിലെ കടലോരമേഖലയായ മറീന് ബീച്ചിനോട് ചേർന്ന് കിടക്കുന്ന ടിപ്പ്ളിക്കെയിനിലൂടെ നദിയും ഒഴുകുന്നുണ്ട്. ഇടുങ്ങിയ വഴികളും തെരുവുകളും കോളനികളും നിറഞ്ഞ ട്രിപ്പ്ളിക്കെയിൻ കേന്ദ്രീകരിച്ച് ജലമാർഗവും മയക്ക് മരുന്ന് കടത്ത് നടക്കുന്നുണ്ട്. രാജ്യാന്തര മയക്ക് മരുന്ന് സംഘങ്ങൾ ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ടിപ്പ്ളിക്കെയിൻ പ്രദേശത്തുള്ള ഒരാൾ വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് – കടത്തുന്നതിനിടെയാണ് റംസാൻ അലി കുവൈത്ത് പോലിസിന്റെ പിടിയിലാവുന്നതും ജയിലിലാവുന്നതും.
— റംസാൻ അലി വഴി അൻവർ തസ്ലീമിനും മറ്റു പ്രതികൾക്കും മയക്ക് മരുന്ന് – തമിഴ്നാട്ടിലെ കരൂർ എന്ന സ്ഥലത്ത് എത്തിച്ചു നൽകിയ തമിഴ്നാട് തിരുവാരൂർ – സ്വദേശിയായ വിനോദ് കുമാർ എന്നയാളെ പിടികൂടുന്നതിനായി – തിരുവാരൂരിലെത്തിയ കേരള പോലീസ് സംഘം കഴിഞ്ഞ ദിവസം – അർദ്ധരാത്രിയിൽ വിനോദ് കുമാറിന്റെ വീട് വളഞ്ഞെങ്കിലും ചേരി പ്രദേശത്തുള്ള – നാട്ടുകാരുടെ സഹായത്തോടെ വിനോദ് രക്ഷപ്പെടുകയായിരുന്നു. പോലീസ് സംഘത്തിനു നേരെ ആക്രമണശ്രമം ഉണ്ടാവുകയും പോലീസ് ജീപ്പ് കത്തിക്കുവാൻ മുതിരുകയും ചെയ്തിരുന്നു. മുൻകൂട്ടി അറിയിച്ചിട്ടും തിരുവാരൂർ പോലിസിന്റെ യാതൊരു സഹായവും കേരള പോലീസിനു ലഭിച്ചിരുന്നില്ല.
അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഈ മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം, നടത്തുമെന്നും എ,സി.പി കെ.സുദർശൻ പറഞ്ഞു. അന്വേഷണസംഘത്തിൽ എ.സി.പി കെ.സുദർശനെ കൂടാതെ എസ്.ഐ.ഷാജു വർഗീസ്, മുഹമ്മദ് ഷാഫി, സജി, വിജയൻ.എൻ എന്നിവരും ഉണ്ടായിരുന്നു