KERALAlocaltop news

കോഴിക്കോട്ട് അത്യാധുനീക വൈറോളജി ലാബ് സ്ഥാപിക്കണം – നഗരസഭാ കൗൺസിൽ

കോഴിക്കോട് : കോഴിക്കോട്ട് അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ൈ വറോളജി ലാബ് നിർമിക്കണമെന്ന് കോർപ്പറേഷൻ കൗൺസിൽ  അടിയന്തര പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. മേയർ ഡോ. ബീന ഫിലിപ്പ് ഔദ്യോഗിക പ്രമേയമായാണ് വിഷയം അവതരിപ്പിച്ചത്. നിപ പരിശോധനയ്ക്കായി ഒരു ദിവസം കൊണ്ട് തന്നെ മെഡിക്കൽ കോളേജിൽ ലാബ് സജ്ജീകരിക്കൻ സാധിച്ചത് മികച്ച നേട്ടമാണെന്ന് മേയർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. നിപയുമായി ബന്ധപ്പെട്ട പഠനം ഉൾപ്പടെ നടത്താനുതകുന്ന ലാബ് സംവിധാനം അടിയന്തരമായി  ഒരുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
കോർപ്പറേഷന്റെ പേരിൽ വ്യജ ഓൺലൈൻ പരസ്യം നൽകി തൊഴിൽ തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ കോർപ്പറേഷൻ ആവശ്യപ്പെടും. പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻകോയ ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചു. കരാർ നിയമനങ്ങളുണ്ടെന്ന പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നതെന്നും കോർപ്പറേഷനിലുള്ളവർക്കോ ഇവിടെ നിന്ന് പിരിഞ്ഞുപോയവർക്കോ ഇക്കാര്യത്തിൽ പങ്കുണ്ടാകാനുള്ള സാദ്ധ്യത ഉണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇത് തൃപതികരമല്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കാമെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. കേസ് അന്വേഷണം നടക്കുന്നുണ്ടെന്നും തന്റെ മൊഴി രേഖപ്പെടുത്തിയെന്നും സെക്രട്ടറി കെ.യു. ബിനി പറഞ്ഞു.

കൊവിഡിന്റെ മറവിൽ സ്വകാര്യ ആശുപത്രികളിൽ അനധികൃത നിർമാണ പ്രവർത്തനം അനുവദിക്കില്ലെന്ന് മേയർ വ്യക്തമാക്കി. വിശദമായ അന്വേഷണം നടത്തുമെന്നും ദുരുപയോഗം പരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി.  നഗരപരിധിയിലെ മിക്ക സ്വകാര്യ ആശുപത്രികളിലും അനധിക‌ൃതമായി കെട്ടിട നിർമാണം നടക്കുന്നുണ്ടെന്ന് കോൺഗ്രസിലെ എം.സി. സുധാമണിയാണ് ശ്രദ്ധക്ഷണിച്ചത്. ഭരണപക്ഷത്ത് നിന്ന് എൻ.സി മോയിൻകുട്ടി ഇതിനെ പിന്തുണച്ചു. കൊവിഡ്  കൊയ്ത്തുകാലമാക്കി സ്വകാര്യ ആശുപത്രികൾ മാറ്റുകയാണെന്നും ഓക്സിജൻ പ്ലാന്റുകളല്ല കെട്ടിടങ്ങളാണ് അവശ്യസൗകര്യം ഏർപ്പെടുത്തുന്നതിന്റെ പേൽ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.

വീട് നിർമാണത്തിനായി കോഴിക്കോട് വികസന അതോറിട്ടിയിൽ നിന്ന് ഒരുലക്ഷം വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്ന 28 പേരുടെ സ്ഥലവുമായുള്ള രേഖകൾ കോർപ്പറേഷനിലാണ് ഉള്ളതെന്നും ഇത് വിട്ടുകൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരക്കണമെന്നും എൻ.സി മോയിൻകുട്ടി ശ്രദ്ധക്ഷണിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ വീട് നിർമിക്കാൻ അനുവദിക്കുന്ന സംസ്ഥാനത്ത് വായ്പ തരിച്ചടവ് മുടങ്ങിയവരുടെ കാര്യത്തിൽ ഇടപടെൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ടവർക്ക് വേണ്ടി വീട് നിർമിക്കാൻ  നടപ്പാക്കിയ പദ്ധതിയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിക്കുമെന്നും മേയർ വ്യക്തമാക്കി. കരട് ഡാറ്റാബാങ്കിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള ഇടപെടൽ  നടത്തുമെന്ന് മേയർ അറിയിച്ചു. കവിത അരുണാണ്  ഇക്കാര്യം ശ്രദ്ധക്ഷണിച്ചത്. യു.ഡി.എഫ് വനിത കൗൺസിലറെ അപമാനിച്ചെന്ന പരാതിയിൽ ഇന്ന് ഇരുകൂട്ടരുമായും ചർച്ച നടത്തുമെന്ന് മേയർ കൗൺസിൽ യോഗത്തെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close