KERALAtop news

എൻ രാജേഷ് സ്മാരക പുരസ്കാരം പി. കൃഷ്ണമ്മാളിന്

കോഴിക്കോട് :മുതിർന്ന മാധ്യമപ്രവർത്തകനും (മാധ്യമം ന്യൂസ് എഡിറ്റർ) കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന നേതാവുമായിരുന്ന എൻ.രാജേഷിന്റെ സ്മരണാർഥം മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ ഏർപ്പെടുത്തിയ പ്രഥമ എൻ.രാജേഷ് സ്മാരക പുരസ്കാരം പ്രമുഖ തൊഴിലാളി നേതാവും ഡൽഹി കർഷക സമരാംഗവുമായ പി. കൃഷ്ണമ്മാളിന്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്കായി അധികാര കേന്ദ്രങ്ങളോട് ഒട്ടും രാജിയാവാതെ ധീരമായി നിലകൊണ്ട ട്രേഡ് യൂനിയൻ പ്രവർത്തക എന്ന നിലയിലാണ് കൃഷ്ണമമ്മാൾ അവാർഡിനർഹയായത്. അഡ്വ. തമ്പാൻ തോമസ്, എം.സുചിത്ര, എൻ.പി രാജേന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. എൻ. രാജേഷിന്റെ ഒന്നാം ചരമ വാർഷിക ദിനമായ സെപ്റ്റംബർ 13ന് തികളാഴ്ച രാവിലെ 11.30ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുരസ്കാര സമർപ്പണം നടത്തും. മാധ്യമ രംഗവും പുതിയ തൊഴിൽ നിയമങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. തമ്പാൻ തോമസ് എൻ.രാജേഷ് സ്മാരക പ്രഭാഷണം നടത്തും. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ് എം. ഫിറോസ്ഖാൻ, മുൻ പ്രസിഡന്റ് കമാൽ വരദൂർ, എൻ.പി. രാജേന്ദ്രൻ എന്നിവർ സംസാരിക്കും.

കേരളത്തിലെ ട്രേഡ് യൂനിയൻ രംഗത്ത് വിശേഷിച്ചും അസംഘടിതമേഖലാ തൊഴിലാളികൾക്കിടയിൽ നടത്തിയ നിരന്തര പോരാട്ടത്തിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ നേതാവാണ് പി. കൃഷ്ണമ്മാൾ. കേരളത്തിൽ വിവിധ മേഖലകളിൽ അസംഘടിതരായി കഴി യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കുകയും യൂനിയനുകൾ രൂപീകരിക്കുകയും 72-ാം വയസ്സിലും അവരുടെ അവകാശസമരങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അസംഘടിത മേഖലയിലുള്ള തൊഴിലാളി സംഘടനയായ ന്യൂ ട്രേഡ് യൂനിയൻ ഇനിഷ്യേറ്റിവി ന്റെ(എൻ.ടി.യു.ഐ) കേന്ദ്ര കമ്മറ്റി അംഗമാണ്. എം.സി.പി.ഐ (യു)ന്റെ കേന്ദ്രകമ്മി റ്റിയിലും പ്രവർത്തിക്കുന്നു. ഡൽഹിയിൽ കർഷക സമരത്തിലും സജീവ സാന്നിധ്യമായിരുന്നു. സമര നേതാവ് രാകേഷ് ടികായത്ത് കൃഷ്ണമ്മാളിനെ സമരഭൂമിയിലെ അ യേൺ ലേഡി’ എന്നാണ് വിശേഷിപ്പിച്ചത്.

വാർത്താസമ്മേളനത്തിൽ മാധ്യമം ജേർണലിസ്റ്റ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.എ. സൈഫുദ്ദീൻ, സെക്രട്ടറി പി.പി. ജനൂബ്, നിർവാഹക സമിതി അംഗങ്ങളായ എം. ഫിറോസ്ഖാൻ, ഹാഷിം എളമരം, ബിജുനാഥ്, എ.ടി. മൻസൂർ, സുൽഹഫ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close