കോഴിക്കോട്: കെ.എസ്.ആർ.ടി.സി യെ നഷ്ടത്തിൽ നിന്നും രക്ഷിക്കാനെന്ന വ്യാജേന ഡിപ്പോകളിൽ മദ്യവിൽപന അനുവദിക്കാനുള്ള നീക്കത്തിൽ നിന്ന് ഇടത് സർക്കാർ പിന്തിരിയണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡണ്ട് അസ്ലംചെറുവാടി.
ഡിപ്പോകളിൽ മദ്യശാല തുറക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി കോഴികോട്ട് നടത്തിയ പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്രീകളും ,കുട്ടികളുമടങ്ങുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ സ്വസ്ഥതക്കും, സുരക്ഷയ്ക്കും ഭീഷണിയാണിത്.
മദ്യമാഫിയയുടെ നിയന്ത്രണത്തിലാണ് ഇടത് സർക്കാരെന്ന് തെളിയിക്കുന്നതാണ് സർക്കാറിൻ്റെ മദ്യനയമെന്നും ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡണ്ട് എ.പി.വേലായുധൻ അധ്യക്ഷത വഹിച്ചു.മുസ്തഫ പാലാഴി, പി.സി.മുഹമ്മദ് കുട്ടി, ലബീബ് കായക്കൊടി, പി.ഇസ്മയിൽ, അഷറഫ് പുതിയങ്ങാടി എന്നിവർ സംസാരിച്ചു.
വടകര, തൊട്ടിൽപാലം, കുറ്റ്യാടി, താമരശ്ശേരി, മുക്കം, കൊയിലാണ്ടി എന്നിവിടങ്ങളിൽ നടന്ന സമരത്തിന് റസാഖ് പാലേരി, ടി.കെ.മാധവൻ, ചന്ദ്രൻ കല്ലുരുട്ടി, ടി മുഹമ്മദ് വേളം, ഇ.പി.അൻവർ സാദത്ത്, ശശീന്ദ്രൻ ബപ്പൻകാട് എന്നിവർ നേതൃത്വം നൽകി.