കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനചാരണത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ കോവിഡ് രോഗമുക്തി നേടിയതിനു ശേഷവും ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്സ് കോർഡിനേഷൻ (കെ. എ. പി. സി.)കോഴിക്കോടും ഡിപ്പാർട്മെന്റ് ഓഫ് ഫിസിയോതെറാപ്പി ആസ്റ്റർ മിംസും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.
ആസ്റ്റർ മിംസ് കോഴിക്കോട് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. എബ്രഹാം മാമ്മൻ ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. ഏഷ്യൻ ഗാമ ചാമ്പ്യൻഷിപ്പിൽ 70 kg മിക്സഡ് മാർഷ്യൽ ആർട്സ് വിഭാഗത്തിൽ വെങ്കലം നേടിയ ഫിസിയോ തെറാപ്പിസ്റ്റ് ഷമ്മാസ് അബ്ദുൾ ലത്തീഫിനു ഉപഹാരം സമർപ്പിച്ചു. അഷ്ക്കർ അലി (ആസ്റ്റർ മിംസ് ചീഫ് ഫിസിയോതെറാപ്പിസ്റ്റ്) സ്വാഗതവും എം. എസ്. ശ്രീജേഷ് (പ്രസിഡന്റ് – കെ. എ. പി. സി.) നന്ദിയും പ്രകാശിപ്പിച്ചു. അംബരീഷ്, ജാസം അബ്ദുള്ള, അനൂപ് എന്നിവർ ആശംസകളർപ്പിച്ചു.