കോഴിക്കോട്: ഭാരതത്തിൻ്റെ ആത്മാവ് ആധ്യാത്മികതയാണെന്നും സ്വാമി വിവേകാനന്ദനെ പോലെ കടുത്ത രാഷ്ട്ര സ്നേഹിയായ മറ്റൊരു സന്യാസിവര്യനെയും കാണാനാവില്ലെന്നും
കോഴിക്കോട് ശ്രീരാമകൃഷ്ണ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ പറഞ്ഞു .
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വികാസ കേന്ദ്രം വിവേകാനന്ദ സ്റ്റഡി സർക്കിൾ കോഴിക്കോടിൻ്റെ സഹകരണത്തോടെ രാമായണമാസാചരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും സ്വാമി വിവേകാനന്ദൻ്റെ ചിക്കാഗോ പ്രസംഗത്തിൻ്റെ 128 മത് വാർഷികാ നുസ്മരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സംയോജകൻ ബി കെ പ്രിയേഷ് കുമാർ അധ്യക്ഷതവഹിച്ചു .
അനിൽ മോഹൻ ,
വിനയരാജൻ മാസ്റ്റർ സുധീഷ് കേശവപുരി, വൈശാഖ് എന്നിവർ സംസാരിച്ചു .
യുപി വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിച്ച രാമായണ പാരായണ മത്സരത്തിൽ യു മീനാക്ഷി
,അവിന്ദ് എഎസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും അനുഷ്ക അനിൽകുമാർ, കെ ആർ ശിവാനി എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
യുപി വിഭാഗം പ്രസംഗ മത്സരത്തിൽ യു മീനാക്ഷി, നിരഞ്ജന കൃഷ്ണ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും
കെ ആർ ശിവന, നിഫാ നൗഷാദ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
കവിതാലാപന മത്സ ത്തിൽ വരദാ സുധീഷ് ,പവിത്ര പി എസ് ,അമൃത സന്തോഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്കൂൾ വിഭാഗം കവിതാലാപനത്തിൽ അനശ്വര എം ദേവിക കെ.ദീപക്, ദേവിക എസ് പിള്ള എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ
വിഭാഗം പ്രസംഗ മത്സരത്തിൽ ഭാവന പി എസ്, ഉത്തര ശങ്കരി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ഹയർസെക്കൻഡറി വിഭാഗം പ്രസംഗ മത്സരത്തിൽ
പാർവതി എം ആർ , g അയ്യപ്പൻ ആർ.വി എന്നിവരും കവിതാലാപനത്തിൽ അനുഗ്രഹ. കെ, അനഘ കെ എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ഓൺലൈനിൽ നടന്ന മത്സരത്തിൽ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുനൂറ്റമ്പതോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്.