EDUCATIONlocaltop news

കോഴിക്കോട് ജില്ലയിലെ 8 സ്‌കൂള്‍ കെട്ടിടങ്ങളുടേയും 5 ലാബുകളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി 14 ന് നിര്‍വഹിക്കും

കോഴിക്കോട്: നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച 8 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  സെപ്തംബര്‍ 14 ന് വൈകിട്ട് 3.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയാകും. കിഫ്ബി, നബാര്‍ഡ്, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്.

ഏഴ് വിദ്യാലയങ്ങള്‍ക്ക് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ വീതമാണ് ചെലവഴിച്ചത്. ഒരു വിദ്യാലയം പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി ചെലവഴിച്ച് നിര്‍മിച്ചതാണ്. കിഫ്ബി പദ്ധതിയില്‍ ഒരു കോടി രൂപ വീതം ചെലവഴിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 9 വിദ്യാലയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും 5 വിദ്യാലയങ്ങളിലെ നവീകരിച്ച ലാബിന്റെയും ഒരു വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ജി.എച്ച്.എസ്.എസ് ചെറുവാടി, ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂര്‍, ജി.വി.എച്ച്.എസ്.എസ് അത്തോളി, ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി, ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍, ജി.വി.എച്ച്.എസ്.എസ് പയ്യോളി, ജി.എച്ച്.എസ്.എസ് പൂനൂര്‍ എന്നിവയാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യുന്ന സ്‌കൂള്‍ കെട്ടിടങ്ങള്‍. ജി.എം.ജെ.ബി.എസ് അഴിയൂര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ്.

ആര്‍.ഇ.സി.ജി.എച്ച്.എസ്.എസ് ചാത്തമംഗലം, ജി.എച്ച്.എസ്.എസ് പുതുപ്പാടി, ജി.എച്ച്.എസ്.എസ് പയിമ്പ്ര, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജി.എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ് കുറ്റ്യാടി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനവും ജി.എച്ച്.എസ്.എസ് കല്ലാച്ചിയിലെ നവീകരിച്ച ലൈബ്രറിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്.

ജി.എച്ച്.എസ്.എസ് ആവളകുട്ടോത്ത്, ജി.യു.പി.എസ് ഉണ്ണികുളം, ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി, ജി.ബി.എച്ച്.എസ്.എസ് പറയഞ്ചേരി, ജി.യു.പി.എസ് നടുവട്ടം, ജി.യു.പി.എസ് മണാശ്ശേരി, ജി.എച്ച്.എസ്.എസ് ചോറോട്, ജി.എച്ച്.എസ്.എസ് അഴിയൂര്‍, ജി.എസ്.എച്ച്.എസ്.എസ് മേപ്പയില്‍ എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close