
കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിന് സമീപം വെറ്റിലപ്പാറയി ൽ ഹോട്ടൽ ജീവനക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി നാട്ടുകാർ തിരുവങ്ങൂരിൽ വെച്ച് പിന്തുടർന്ന് പിടികൂടി ഗുരുതരമായി പരിക്കേറ്റ സി.എം. ഹോട്ടലിലെ ക്യാഷ്യർ കൊളക്കാട് സ്വദേശി മണ്ണാർകണ്ടി മൺസൂർ (45 ) നെകോഴിക്കോട് മെഡിൽ കോളെജിൽ പ്രവേശിപ്പിച്ചു.വാരിയെല്ലിനും തലയ്ക്കുമാണ് പരിക്ക് മെഡിക്കൽ കോളെജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം മൺസൂറിനെ ഇടിച്ച ശേഷം നിർത്താതെ ലോറി തിരുവങ്ങൂരിൽ മറ്റൊരു വാഹനത്തിനെ ഇടിക്കാൻ ശ്രമിച്ചതോടെ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് അത്തോളി റോഡിൽ വെച്ച് നാട്ടുകാർ പിടികൂടി കൊയിലാണ്ടി പോലീസിനെ ഏല്പിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റ മൺസൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.