തൃശ്ശൂര്‍:മൂടീസില്‍ തേയില തോട്ടത്തിന് നടുവിലുള്ള പൊന്തക്കാടില്‍ പതുങ്ങിയിരുന്ന കടുവയെ ചൊവ്വാഴ്ച രാത്രി 11.30ന് വലയിട്ട് പിടിക്കുകയായിരുന്നു. പിടിച്ച് കൂട്ടിലാക്കി വനംവകുപ്പിന്റെ റൊട്ടിക്കടയിലെ റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി. രണ്ടര വയസുള്ള ആണ്‍ കടുവയാണിത്. കടുവയുടെ അസുഖം എന്താണെന്ന് കണ്ടെത്തി ചികിത്സ നല്കാനാണ് തീരുമാനം. ഇറച്ചി നല്കിയിട്ടും കടുവ ഭക്ഷിക്കുന്നില്ല.
നാട്ടുകാര്‍ മാനാംപിള്ളി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ ഡി.എഫ്.ഒ. ഗണേഷ്, റേഞ്ച് ഓഫീസര്‍ മണികണ്ടഠന്‍,സ്പെഷ്യല്‍ സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ നടരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും വനം വകുപ്പ് റിട്ട. ഡോക്ടര്‍ മനോഹരനും സംഭവ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു.