
കോഴിക്കോട് : കർഷകരെ കൊന്നൊടുക്കുകയും ധിക്കാരം തുടരുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെയും ഉത്തർപ്രദേശ് സർക്കാരിന്റെയും സമീപനത്തിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ചൂട്ട് കോഴിക്കോട് കിഡ്സൻ കോർണറിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഇന്ത്യ ഫാസിസ്റ്റുകളെ പിടിച്ചു കെട്ടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്ദീൻ കോയ, ട്രെഷറർ കെ.എം.എ റഷീദ്, സീനിയർ വൈസ് പ്രസിഡന്റ് സി ജാഫർ സാദിക്ക്, എസ് വി ഷൗലിക്ക്, ഷഫീക് അരക്കിണർ, ബഷീർ മുഖദാർ, ബിജു മുഖദാർ എന്നിവർ പങ്കെടുത്തു