KERALAlocaltop news

200 കോടി വായ്പാ ബാധ്യത; എം പി പുത്രന്റെ സ്വത്തുക്കൾ ഏറ്റെടുക്കുo

കോഴിക്കോട്‌: 200 കോടിയിലേറെ രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാത്തതിന് ഇ.ടി.മുഹമ്മദ്‌ ബഷീർ എം.പിയുടെ മകൻ ഇ.ടി.ഫിറോസിന്‍റെ സ്വത്ത്‌ എറ്റെടുത്ത് നൽകാൻ കോടതിയുടെ മേൽനോട്ടത്തിൽ നടപടി തുടങ്ങി.  ഫിറോസ് മാനേജിങ് ഡയറക്ടറായ, ചെന്നൈയിൽ രജിസ്ട്രർ ഓഫീസുള്ള അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി കാനറ ബാങ്ക്, പഞ്ചാബ്‌ നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത കടം തിരിച്ചടക്കാത്തതിനെ തുടർന്നുള്ള ഹരജിയിലാണ് നടപടി. ഈ മാസം 21നകം കടം വീട്ടണം. അല്ലാത്തപക്ഷം  തുടർ നടപടിയെടുക്കുമെന്ന്‌ കാണിച്ച്‌‌  കോടതി നിയോഗിച്ച അഭിഭാഷക കമീഷൻ പി.ടി.ശ്രീനാരായണൻ ഉണ്ണി, ഫിറോസിനും മറ്റു ഡയറക്ടർമാർക്കും നോട്ടീസ്‌ നൽകി.

കോഴിക്കോട് ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ ഫാത്തിമ ബീവിയുടെ നിർദേശ പ്രകാരം നടപടി‌.
കമ്പനിയും മാനേജിങ് ഡയറകട്റും മറ്റ് ഡയറക്ടർമാരുമടക്കം 21 പേരെ എതിർകക്ഷികളാക്കിയുള്ള ഹരജിയിലാണ് നടപടി.
വായ്‌പ തിരിച്ചടച്ചില്ലെങ്കിൽ നഗരമധ്യത്തിലെ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ അടക്കം പതിനഞ്ചോളം പണയ വസ്‌തുക്കൾ കമീഷൻ ഏറ്റെടുത്ത്‌ ബാങ്കിന്‌ കൈമാറണമെന്നാണ് നിർദ്ദേശം. തിരിച്ചടവിന് സമയം ആശ്യപ്പെട്ട്‌ ഫിറോസ്‌ അടക്കമുള്ളവർ കമീഷന്‌ അപേക്ഷ നൽകി‌.  2013ൽ രണ്ട് ബാങ്കിലും നിന്ന് അന്നം സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി 200 കോടി  കടമെടുത്തുവെന്നാണ് കേസ്.
കേന്ദ്രസർക്കാർ സ്ഥാപനമായ കുദ്രേമുഖ് അയൺ ഓർ കമ്പനിയിൽ നിന്ന് ഇരുമ്പിന്‍റെ പാഴ്‌സാധനങ്ങൾ ലേലത്തിൽ പിടിക്കാൻ വേണ്ടിയാണ് കടം വാങ്ങിയത്. രണ്ട് കൊല്ലത്തിനകം പണം തിരിച്ചടക്കണമെന്നായിരുന്നു ധാരണ. തിരിച്ചടവ്‌ നീണ്ടു പോയപ്പോൾ 2017ൽ ബാങ്കുകൾ നൽകിയ ഹരജിയിലാണ് ഇപ്പോൾ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close