KERALAlocaltop news

ദമ്പതികളെ ബന്ദിയാക്കി മുളകുപൊടി വിതറി കവർച്ച,; അന്വേഷണം ഊർജിതം

കോഴിക്കോട്: ദമ്പതികളെ മുറിക്കുള്ളിൽ ബന്ദിയാക്കി മുളക് പൊടിവിതറി വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. മോഷണം നടന്ന വീടിന് സമീപത്ത് വലിയങ്ങാടിയിെല ഓയിൽ മില്ലിൽ കവർച്ചയും തൊട്ടടുത്തുള്ള അരിക്കടയിൽ കവർച്ചാശ്രമവും നടന്നിരുന്നു. മൂന്നിടത്തെയും കവർച്ചക്ക് പിന്നിൽ ഒരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓട് പൊളിച്ച് സി.വി.ആർ ഓയിൽ ഇൻഡസ്ട്രീസിൽ കടന്ന മോഷ്ടാവ് മേശയിൽ നിന്ന് 700 രൂപയും ഇരുപതോളം വെളിച്ചെണ്ണ ബോട്ടിലുമാണ് കവർന്നത്. മൂഴിക്കൽ സ്വദേശി സി.വി. റാഫിയുടേതാണ് ഈ സ്ഥാപനം. ഇവിടത്തെ സി.സി.ടി.വി കാമറയടക്കം തകർത്ത മോഷ്ടാവ് ഇരുസ്ഥാപനങ്ങളെയും വേർതിരിക്കുന്ന ഗ്രില്ല് തകർത്താണ് ഇ.കെ. മൊയ്തീൻ കോയ ആന്റ് സൺസ്  എന്ന അരിക്കടയിൽ കയറിയത്. ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാവ് തകർത്ത സി.സി.ടി.വി കാമറയുെട ഡി.വി.ആർ പരിശോധിച്ചപ്പോൾ ലഭിച്ച പ്രതിയുടെ
വ്യക്തതയില്ലാത്ത ദൃശ്യം മോഷ്ടാവുമായി മൽപ്പിടിത്തമുണ്ടായ, കവർച്ച നടന്ന വീട്ടിലെ സ്ത്രീയെ പൊലീസ് കാണിച്ചപ്പോൾ സമാന വസ്ത്രം ധരിച്ചയാളാണ് വീട്ടിലെത്തിയതെന്ന് ഉറപ്പായിട്ടുണ്ട്. മാത്രമല്ല കവർച്ച നടന്ന വീടിനുള്ളിലേക്ക് മോഷ്ടാവ് ആദ്യം കയറാൻ ശ്രമിച്ചതും ഓയിൽ മില്ലിൽ കയറിയപോലെ ഓട്പൊളിച്ചുെകാണ്ടായിരുന്നു. മച്ചുള്ളതിനാൽ ഈ ശ്രമം പാളിയതോെടയാണ് വീടിൻറ ജനലഴി മുറിച്ചത്. മോഷ്ടാവ് വീട്ടിൽ വിതറിയ മുളക്പൊടി ഓയിൽ മില്ലിൽ നിന്നെടുത്തതാണ് എന്നതിനുള്ള സൂചനകളും പൊലീസിന് ലഭിച്ചു. ഇതോടെയാണ് രണ്ടിടത്തേക്കും കവർച്ചക്ക് പിന്നിൽ ഒരാളാണെന്ന സംശയം ബലപ്പെട്ടത്. എന്നാൽ ദൃശ്യത്തിൽ മുഖം വ്യക്തമല്ലാത്തതിനാൽ പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close