മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന മകന് ആര്യന് ഖാനെ ഷാരൂഖ് ഖാന് സന്ദരശിച്ചു . നേരത്തെ വിഡിയോ കോളിലൂടെ സംവദിച്ചിരുന്നെങ്കിലും അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് ഷാറൂഖ്് ഖാന് മകനെ സന്ദര്‍ശിക്കുന്നത്.
20 മിനിട്ടോളം ചിലവഴിച്ചതിനു ശേഷം ഷാറൂഖ് ഉടന്‍ തന്നെ മടങ്ങി. ബുധനാഴ്ച്ച ആര്യന് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഷാറൂഖ് ജയിലിലെത്തിയത് . കഴിഞ്ഞ മൂന്നാഴ്ച്ചയായി ജയിലില്‍ കഴിയുന്ന ആര്യന് ഇതോടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് . കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു . ആര്യന് ജാമ്യം നല്കിയാല് അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി .