മറ്റു വസ്ത്രങ്ങള്‍ അണിയാന്‍ വിയോജിപ്പോ , ഇഷ്ടകുറവോ ഉണ്ടായിട്ടല്ല , സാരി എന്റെ ദേശീയതയാണെന്ന് വാദിച്ചുകൊണ്ട് മൂന്നാഴ്ച്ച നീണ്ട സമരത്തിനു ശേഷം എയര്‍ ഇന്ത്യയില്‍ സാരി ഉടുക്കാന്‍ അനുമതി നേടിയ
വനിതയാണ് വൃന്ദ കാരാട്ട്. എയര്‍ ഇന്ത്യയില്‍ പല വിധ സമരങ്ങള്‍ അരങ്ങേറിയെങ്കിലും ഇത്തരത്തിലുള്ള സമരം ആദ്യമായിട്ടായിരുന്നു. എയര്‍ ഇന്ത്യയില്‍ ലണ്ടനില്‍ ജോലി ചെയ്യണമെങ്കില്‍ പാവാടയും കോട്ടും ധരിക്കണമെന്ന് പറഞ്ഞപ്പോഴാണ് ഞങ്ങളുടെ ദേശീയ വസ്ത്രം സാരിയാണെന്ന് പറഞ്ഞ് വൃന്ദ വിസമ്മതിച്ചത്. വിദേശത്തുള്ള എയര്‍ ഇന്ത്യയുടെ ജോലിക്കാര്‍ ഇന്ത്യയുടെ തന്നെ പ്രതിനിധികളാണെന്നും , ഇന്ത്യന്‍ വസ്ത്രങ്ങള്‍ ദേശീയതയുടെ ഭാഗമാണെന്ന് അറിയിച്ച കത്ത് ഇന്ത്യയില്‍ നിന്ന് വന്നപ്പോഴാണ് വൃന്ദ സമരം അവസാനിപ്പിച്ചത്. 54 കൊല്ലം മുന്‍പാണ് എയര്‍ ഇന്ത്യയില്‍ ഈ ഒറ്റയാള്‍ സമരം നടക്കുന്നത്.സമരം നടത്തുക മാത്രല്ല ഇന്ത്യക്കാരാല്ലാത്ത എല്ലാവരെയും സാരിയെടുക്കാന്‍ പഠിപ്പിച്ചതും വൃന്ദ തന്നെയാണ്.എയര്‍ ഇന്ത്യയില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്ത വൃന്ദ കാരാട്ട് തിരിച്ച് കൊല്‍ക്കത്തയിലെത്തി സിപിഎമ്മില്‍ ചേരുകയായിരുന്നു.ഇപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആണ് ഭര്‍ത്താവ്.