INDIAKERALANationaltop news

ഇന്ധനവിലയില്‍ ഇളവേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍, പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും കുറച്ചു.

കേരളം നികുതിയില്‍ ഇളവ് വരുത്തിയേക്കില്ല

ന്യുഡല്‍ഹി : തുടര്‍ച്ചയായ വിലകയറ്റത്തിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍.പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുമായി എക്‌സൈസ് നികുതി കുറച്ചു. ഇതിന്റെ ഫലമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളും നികുതികള്‍ കുറയ്ക്കാന്‍ തയ്യാറായി.യുപി,കര്‍ണാടക,ഹിമാചല്‍പ്രദേശ്,ഗുജറാത്ത്,ഉത്തരാഖണ്ഡ്,ഗോവ,അസം,ത്രിപുര,മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും,ഡീസലിന്റെയും നികുതികള്‍ കുറയ്ക്കാന്‍ തയ്യാറായത്.കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയതോടെ കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ കുറച്ചതോടെ അതിന്റെ ആനൂകൂല്യം കേരളത്തിന് ലഭിക്കുമെന്നും അതിനാല്‍ കേരളം നികുതിയില്‍ ഇളവ് വരുത്തേണ്ടതില്ലെന്നാണ് കേരളത്തിന്റെ നിലപാട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close