ഇന്ത്യന്‍ ടീംമിന്റെ മുഖ്യ പരിശീലലകനായി ഇനി രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കും.നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനും , മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ് ഇനി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായാണ് തിളങ്ങാന്‍ പോകുന്നത്.രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.2023 ലെ ഏകദിന ലോകകപ്പ് മത്സരത്തോടെ കരാര്‍ അവസാനിക്കും.ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ട്വന്റി 20 ലോകകപ്പ് അവസാനിക്കുന്നതോടെ രവി ശാസ്ത്രി സ്ഥാനമൊഴിയും. പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്ന രാഹുല്‍ ദ്രാവിഡ് സൗരവ് ഗാഗുലി,ജയ് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് സമ്മതം മൂളിയത്.നവംബര്‍ 17 ന് ആരംഭിക്കുന്ന ന്യൂസിലാന്റ് പരമ്പരയ്ക്ക് മുന്‍പ് അദ്ദേഹം സ്ഥാനമേല്‍ക്കും.മൂന്ന് ട്വന്റി 20 മത്സരങ്ങളും,രണ്ട് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.ഇന്ത്യന്‍ ക്രിക്കറ്റിലെ ധീരന് സ്വാഗതമെന്ന് വിര്‍ച്വല്‍ പ്രസ്സ് കോണ്‍ഫെറന്‍സിലൂടെ രാഹുല്‍ ദ്രാവിഡിനെ രോഹിത് ശര്‍മ അഭിനന്ദിച്ചു.