തിരുവനന്തപുരം: കേന്ദ്രം പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തിയതിനു പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളും വാറ്റുള്‍പ്പെടെ നികുതിയില്‍ ഇളവ് വരുത്തി.എന്നാല്‍ കേരളത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ല.കേന്ദ്ര നികുതി കുറയുമ്പോള്‍ ആനുപാതികമായി സംസ്ഥാന നികുതികളും കുറയുമെന്നും അതിനാല്‍ ഇനി നികുതി കുറയ്‌ക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ അറിയിച്ചു.കേന്ദ്രം നിരത്തുന്നത് പോക്കറ്റിടിക്കാരന്റെ ന്യായമെന്നാണ് ധനമന്ത്രി കേന്ദ്രത്തെ വിമര്‍ശിച്ചത്.കേന്ദ്രം തുടരെ തുടരെ വര്‍ദ്ധിപ്പിക്കുന്ന നികുതികളുടെ പങ്കൊന്നും കേരളത്തിന് കൊടുക്കാറില്ലെന്നും സംസ്ഥാനങ്ങള്‍ നഷ്ടം സഹിക്കണമെന്ന പറയുന്നത് ന്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.
വളരെ കുറവ ് മാസങ്ങള്‍ക്കിടയില്‍ കേന്ദ്രം സ്‌പെഷ്യല്‍ എക്‌സൈ് ഇനത്തില്‍ 32 രൂപയോളം ആണു വര്‍ദ്ധിപ്പിച്ചത്.എന്നാല്‍ കുറവ് വരുത്തിയിരിക്കുന്നത് ആകെ അഞ്ചും,പത്തും രൂപ മാത്രമാണ്.
തുടര്‍ച്ചയായ ഇന്ധനവിലയില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.അതിന്റെ പ്രതിഷേധമായിരിക്കാം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രകടമായത്.മൂന്ന് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടെണ്ണവും ബിജെപിയ്ക്ക് നഷ്ടമായി.ഇത്തരത്തില്‍ തിരിച്ചടികള്‍ നേരിട്ടതിന്റെ ഫലമായിട്ടായിരിക്കാം നികുതികള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.