KERALAlocaltop news

അ‌‌‌ഞ്ചര കോടി തട്ടിയെന്ന പരാതിയിൽ അലിഫ് ബിൽ‍ഡേഴ്സിനെതിരെ കേസ്

തുക കെ.എസ്.ആർ.ടി.സി കെട്ടിട കരാറിനായി ഉപയോഗിച്ചെന്ന്

കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്സിനെതിരെ പൊലീസ് കേസ്. അ‌‌‌ഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പ്രവാസിയായ മുഹമ്മദ് യൂനസ് നൽകിയ പരാതിയിലാണ് നടക്കാവ്​ പൊലീസ്​ കേസെടുത്തത്​. സൗദിയിലെ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെ.എസ്.ആർ.ടി.സി കെട്ടിട കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി. അലിഫ് ബില്‍ഡേഴ്സ് എം.ഡി മൊയ്തീന്‍ കോയ, മലപ്പുറം സ്വദേശി നിയാസ്​ എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാജരേഖ കാട്ടിയാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. കെ.എസ്.ആർ.ടി.സി കെട്ടിടം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് നല്‍കിയതില്‍ ഒത്തുകളി നടന്നെന്ന ആരോപണം നിലവിലിരിക്കെയാണ്​ പൊലീസ്​ കേസുണ്ടായത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close