തിരുവന്തപുരം: സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് പത്തു രൂപയായി ഉയരാന്‍ സാധ്യത. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്സെഷന് മിനിമം 6 രൂപയാക്കാനും നിര്‍ദ്ദേശമുണ്ട്. ഇന്ധനവില വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ബസുടമകള്‍ മിനിമം ചാര്‍ജ് പത്തു രൂപയാക്കണമെന്നുള്ള നിര്‍ദ്ദേശവുമായി എത്തിയത്.നവംബര്‍ പതിനെട്ടിനകം ബസ് ചാര്‍ജ് ഉയര്‍ത്താനാണ് തീരുമാനമായിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം ആന്റണിയുമായി കഴിഞ്ഞദിവസങ്ങളില്‍ നടന്ന ചര്‍ച്ചയോടെയാണ് പിന്‍വലിച്ചത്. കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ സ്വകാര്യബസ് മേഖല പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഇന്ധനവില കൂടിയതോടെ കൂടുതല്‍ പ്രതിസന്ധിയിലാകുകയായിരുന്നു. സര്‍ക്കാര്‍ ഇവരെ അനുഭാവത്തോടെ തന്നെയാണ് സമീപിച്ചിരിക്കുന്നത്.