എഴുതാനറിയാത്ത,വായിക്കാനറിയാത്ത , സ്വന്തം ഭാഷയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കാനറിയാത്ത ഒരു ഓറഞ്ച് വില്‍പ്പനക്കാരന്‍ ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കാര വേദിയിലുണ്ടായിരുന്നു. സ്വന്തം ഗ്രാമത്തിലെ കുട്ടികള്‍ക്കു വേണ്ടി തന്റെ ഓറഞ്ച് വില്‍പ്പനയില്‍ മിച്ചം പിടിച്ച കാശുകൊണ്ട് സ്‌കൂള്‍ പണിത 66 കാരനായ ഹരകേരള ഹജബ്ബ. തന്റെ നിസ്വാര്‍ത്ഥ ജീവിതത്തിലൂടെ ഇന്ന് 175 ലധികം ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹജബ്ബ വിദ്യാഭ്യാസം നല്‍കുന്നു. കര്‍ണാടകയിലെ മംഗൂളുരുവില്‍ ഓറഞ്ച് വില്‍പ്പന നടത്തുന്ന അദ്ദേഹത്തിന് സ്‌കൂള്‍ പണിയണമെന്നുള്ള ആശയം വരുന്നത് ഓറഞ്ചിന്റെ വില ചോദിച്ച വിദേശിയുടെ മുന്നില്‍ ഇംഗ്ലീഷ് ഭാഷയറായാതെ പകച്ചു നിന്നപ്പോഴാണ്. ദാരിദ്രം കൊണ്ട് തനിക്ക് സ്‌കൂളില്‍ പോകാന്‍ സാധിച്ചില്ലെന്നും, ആ അവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹത്തോടെയാണ് സ്‌കൂള്‍ നിര്‍മിക്കണമെന്ന ഒരാശയം വരുന്നതും.1977 ലാണ് മംഗൂളൂരുവിലെ ഒരു ബസ് സ്റ്റാന്റില്‍ ഹജബ്ബ ഓറഞ്ച് വില്‍പ്പന ആരംഭിക്കുന്നത്. അന്ന് ആരംഭിച്ച സ്‌കൂള്‍ എന്ന സ്വപ്‌നത്തിന് രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് 2000 ത്തിലാണ് സാക്ഷാത്കാരമുണ്ടായത്.ലോണെടുത്ത് വിദ്യാലയം നിര്‍മിക്കണം എന്നു തീരുമാനിച്ച അദ്ദേഹത്തിന് അന്ന് എം എല്‍ എയായിരുന്ന യു ടി ഫറീദില്‍ നിന്ന് അനുമതി ലഭിക്കുന്നത് 2000 ലാണ്. തന്റെ മനുഷ്യസ്‌നേഹത്തിലൂടെ അക്ഷരമറിയാത്ത ആ മനുഷ്യന്‍ ഇന്ന് ദരിദ്രരായ കുട്ടികള്‍ക്ക് അക്ഷര വിദ്യാഭ്യാസം നല്‍കുന്ന ദൈവതുല്യനാണ്. ആരുമല്ലാത്തവരെ കണ്ടെത്തുക അവര്‍ക്കു വേണ്ടി ജീവിതത്തിന്റെ ശിഷ്ടകാലം മാറ്റി വയ്ക്കുന്നതുമെല്ലാം അംഗീകരിക്കപ്പെടുക തന്നെ വേണം. തന്റെ ഈ പ്രവര്‍ത്തിയുലൂടെ അനേകമായിരം ജനങ്ങള്‍ക്ക് മാതൃകയായിരിക്കുകയാണ് അദ്ദേഹം. 28 വിദ്യാര്‍ത്ഥികള്‍ മാത്രം ഉണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 175 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പത്മശ്രീ കിട്ടിയതോടെയോ, ഒരൊറ്റ സ്‌കൂള്‍ പണിതതുകൊണ്ടോ ഹജബ്ബയുടെ ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല. അംഗീകാരമായി കിട്ടിയ പണം കൊണ്ടെല്ലാം ഇനിയും സ്‌കുളുകള്‍ പണിയണമെന്നാണ് ഈ ചെറിയ, വലിയ മനുഷ്യന്റെ ആഗ്രഹം. മനുഷ്യത്വം, സഹജീവികളോടുള്ള സ്്‌നേഹം എന്നിവയുമെല്ലാം മനുഷ്യനു മാത്രം നല്‍കാന്‍ കഴിയുന്നതെണെന്നും അതിന് കാരുണ്യത്തിന്റെയോ,അമാനുഷികതയുടെയോ പട്ടങ്ങള്‍ ചാര്‍ത്തി നല്‍കേണ്ടതില്ലെന്നും തെളിയുക്കുകയാണ് ഈ മനുഷ്യന്റെ ജീവിതം.