KERALA
ഇന്നത്തെ പ്രധാന കേരള വാര്‍ത്തകള്‍
1. സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിയായി തിരിച്ചെത്താനൊരുങ്ങി കോടിയേരി.
തിരുവനന്തപുരം. സെക്രട്ടറി പദത്തില്‍ നിന്ന് ചികിത്സയുടെ പേരില്‍ ഒരു വര്‍ഷത്തെ അവധിയ്ക്ക് പ്രവേശിച്ച കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തും.മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റും കോടിയേരി അവധി പ്രവേശനത്തിന് കാരണമായിട്ടുണ്ട്.
2.മോണ്‍സണ്‍ പീഢിപ്പിച്ചെന്നാരോപിച്ച പെണ്‍കുട്ടിയുടെ വൈദ്യപരിശോധന തടഞ്ഞത് വനിതാ പോലീസ് ,
കൊച്ചി . മോണ്‍സണ്‍ പ്രതിയായ പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന തടഞ്ഞത് വനിതാ പോലീസെന്ന വെളിപ്പെടുത്തലുമായി ഡോ.ഫൈസല്‍ അലി.പരിശോധനയ്ക്കായി എത്തിയ പെണ്‍കുട്ടിയെ ലേബര്‍ റൂമില്‍ പൂട്ടിയിട്ടതും,മോണ്‍സന് അനുകൂലമായി സംസാരിക്കാന്‍ പറഞ്ഞത് ഡോക്ടര്‍മാരാണെന്നുമാണ് പെണ്‍കുട്ടി ആരോപിച്ചത്.
3.അവസാനിക്കാതെ ജോജു വിവാദം, കുറ്റം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ടോണി ചെമ്മണി.
കൊച്ചി. ജോജു ജോര്‍ജിനെ ആക്രമിച്ച കേസില്‍ തന്റെ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞാന്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വെല്ലുവിളിയുമായി ടോണി ചമ്മണി.
4.മുല്ലപ്പെരിയാര്‍ വിവാദ മരംമുറി , ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറങ്ങി.
തിരുവനന്തപുരം. ബേബിഡാമിന് സമീപത്തുള്ള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു.
5.വിവാദമായി വീണ്ടും തിരുവന്തപുരം നഗരസഭ ,
തിരുവനന്തപുരം .നഗരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിന് രണ്ടരക്കോടിയുടെ കരാര്‍ കോര്‍പ്പറേഷന് നല്‍കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍ പറത്തിയെന്നാണ് ഇപ്പോള്‍ ഉയരുന്ന പുതിയ വിവാദം