ന്യൂഡല്‍ഹി : ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭരണപരമായ കാര്യങ്ങളില്‍ മാത്രമേ സുപ്രീം കോടതിയ്ക്ക് ഇടപെടാനാകൂ എന്നും പൂജ എങ്ങനെ നടത്തണം, തേങ്ങ എങ്ങനെ ഉടയ്ക്കണം എന്നുള്ള കാര്യങ്ങളിലൊന്നും ഇടപെടാനാകില്ലയെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ പാലിക്കുന്നില്ല എന്നാരോപിച്ച് ശ്രീവാദി ദാദ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടായത്. എന്നാല്‍ ക്ഷേത്രത്തിലെന്തെങ്കിലും ഭരണപരമായ വല്ല ക്രമക്കേടുകളോ , അഴിമതിയോ നടന്നാല്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് രമണ കൂട്ടിചേര്‍ത്തു.