Health
സൗന്ദര്യസംരക്ഷണത്തിന് ഇനി പപ്പായ
ചര്‍മ്മത്തിന്റെ നിറം, താരനകറ്റല്,മുഖക്കുരു എന്നിവയ്ക്കെല്ലാം ഇനി പപ്പായ എന്നൊരൊറ്റ പ്രതിവിധി.

ചര്‍മ്മത്തിന്റെ നിറം, താരനകറ്റല്,മുഖക്കുരു എന്നിവയ്ക്കെല്ലാം ഇനി പപ്പായ എന്നൊരൊറ്റ പ്രതിവിധി. പ്രക്യതി ദത്തമായ എല്ലാ വസ്തുക്കളും നമ്മുടെ ശരീരത്തിനും ചര്‍മത്തിനും നല്ലതാണ്.അതുകൊണ്ടു തന്നെ പപ്പായ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ഒരു ഫലമാണ്. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് താരന്. പപ്പായയില്‍ വിറ്റാമിന്‍ സി അടങ്ങിയതിനാല്‍ പപ്പായയെ തൈരുമായി കലര്‍ത്തി മുടിയിഴകളില്‍ തേച്ച് പിടിപ്പിക്കുക. 30 -40 കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
അതുപോലെ തന്നെ മുഖക്കുരു അകറ്റുവാനും പപ്പായ ഫലപ്രദമാണ്.കോട്ടണ്‍ പാഡ് ഉപയോഗിച്ച് മുറിച്ചു വച്ച പപ്പായ കഷ്ണങ്ങള്‍ ചര്‍മ്മത്തില്‍ പുരട്ടിയതിന് ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു അകറ്റുവാന്‍ സഹായിക്കുക. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും പപ്പായ ഫലപ്രദമാണ്.