localPolitics

ആശാവര്‍ക്കര്‍മാരെ സി പി എം നിയമിക്കുന്നുവെന്ന് യു ഡി എഫും ബി ജെ പിയും, കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം

കോഴിക്കോട് : വിവിധ വാര്‍ഡുകളിലേക്ക് ആശ വര്‍ക്കര്‍മാരെ നിയമിക്കുന്നതിനെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. നിയമനം സ്വജനപക്ഷപാതപരമെന്ന് കുറ്റപ്പെടുത്തി യു.ഡി.എഫും ബി.ജെ.പിയും എതിര്‍ത്തു. തുടര്‍ന്ന് വോട്ടിനിട്ടാണ് അജണ്ട അംഗീകരിച്ചത്..

50 പേരെ വിവിധ വാര്‍ഡുകളിലേക്ക് നിയമിച്ചതിനെതിരെയാണ് എതിര്‍പ്പ്. കോഴിക്കോട് നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍ ജനസംഖ്യാനുപാതികമായി 103 ആശാവര്‍ക്കര്‍മാരെ കൂടി നിയമിക്കുന്നതിന്റെ ആദ്യ ഘട്ടമായായാണ് നിയമനം.196 ഉദ്യോഗാര്‍ത്ഥികളാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. ആശാവര്‍ക്കര്‍മാരുടെ നിയമനം തട്ടിപ്പെന്ന് ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ടി. രനീഷ് കുറ്റപ്പെടുത്തി.

കൗണ്‍സിലര്‍മാരെ പോലും അറിയിക്കാതെയാണ് അഭിമുഖം നടത്തിയതെന്നും ഇത് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും പ്രതിപക്ഷ നേതാവ് കെ. സി. ശോഭിത ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ യോഗം ബഹളത്തിലായി.
ആരോപണങ്ങള്‍ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. എസ്. ജയശ്രീ തള്ളി. പല വാര്‍ഡിലും വര്‍ക്കര്‍മാരില്ല. എന്നാല്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്കാരെ നിയമിക്കുക്കയായിരുന്നെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close